മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കിയത് 'ശശിധരൻ'; വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ശശിധരനെ തിരഞ്ഞ് സോഷ്യൽ മീഡിയ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കിയത് ‘ശശിധരൻ’; വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ശശിധരനെ തിരഞ്ഞ് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 06:57 pm IST
FacebookTwitterWhatsAppTelegram

മാളികപ്പുറം ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ചാ വിഷയം. സിനിമാ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം മഹാനടൻ മമ്മൂട്ടിയുടെ അതിമനോഹരമായ ശബ്ദത്തിലൂടെയാണ് തുടങ്ങുന്നത്. മാളികപ്പുറത്തിന്റെ ഐതിഹ്യം സൂപ്പർ സ്റ്റാറിന്റെ സ്വരത്തിലൂടെ സിനിമയിലെത്തിയപ്പോൾ അതിന്റെ മനോഹാരിത വർധിക്കുകയായിരുന്നു. സിനിമ വൻ വിജയമായതിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദനെ സ്‌നേഹത്തോടെ ട്രോളി മമ്മൂട്ടി രംഗത്തെത്തുകയും ചെയ്തു.

ഉണ്ണി സാറെ ഇനി കണ്ടാലൊക്കെ അറിയുവോ? എന്നായിരുന്നു അൽപം കുസൃതിയോടെ  ഉണ്ണി മുകുന്ദനോട് മമ്മൂട്ടി ചോദിച്ചത്. മാളികപ്പുറത്തിന്റെ വിജയം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു മമ്മൂട്ടി തമാശരൂപേണ ഇതു ചോദിച്ചത്. പടം സൂപ്പർഹിറ്റായതിന് മമ്മൂട്ടിയോട് നന്ദി പറയുന്നുവെന്നും ഉണ്ണി പറഞ്ഞു. മാളികപ്പുറം എന്താണെന്ന് പറഞ്ഞുകൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം തന്റെ കൂടെ മുന്നോട്ടുമുണ്ടായെന്നായിരുന്നു നടന്റെ പ്രതികരണം.

ഇപ്പോഴിതാ മമ്മൂട്ടിയെന്ന മഹാനടന്റെ ഒരു പഴയകാല അഭിമുഖത്തിന്റെ വീഡിയോ ശകലങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. നിഷ്‌കളങ്കതയുടെ ചാരുതയെന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി വീഡിയോ പങ്കുവച്ചത്. വർഷങ്ങൾക്ക് മുമ്പ് ദൂരദർശന് മമ്മൂട്ടി നൽകിയ അഭിമുഖത്തിന്റെ ശകലങ്ങളായിരുന്നു അത്. മുഹമ്മദ് കുട്ടി എങ്ങനെയാണ് മമ്മൂട്ടിയായതെന്ന് അത്യധികം നിഷ്‌കളങ്കമായി അദ്ദേഹം പറയുന്നതായിരുന്നു വീഡിയോയിൽ. മുഹമ്മദ് കുട്ടിയെന്ന പേരിനോട് തനിക്ക് താദാത്മ്യം പ്രാപിക്കാൻ കഴിയാതിരുന്നതും അതിന് പകരം മറ്റൊരു ഹീറോയിക് പേര് പറഞ്ഞ് സഹപാഠികൾക്ക് മുമ്പിൽ നടന്ന കാലവും മമ്മൂട്ടി ഓർമ്മിച്ചെടുത്തു. ഒരുനാൾ തന്റെ പേര് മുഹമ്മദ് കുട്ടിയാണെന്ന് കൂട്ടുകാർ തിരിച്ചറിഞ്ഞപ്പോൾ അന്നേരം ശശിധരൻ എന്ന സുഹൃത്ത് കളിയാക്കി, ഓ.. നീ മമ്മൂട്ടി ആയിരുന്നല്ലേ എന്ന് ശശിധരൻ ചോദിച്ചു. പിന്നീട് മമ്മൂട്ടിയെന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും നടൻ പറയുന്നു. ഹാ.. ഇപ്പോ.. ശശിധരനൊക്കെ എവിടെയാണാവോ.. എന്നും അദ്ദേഹം പറയുന്നുണ്ട്. അൽപം കുസൃതി നിറഞ്ഞ ചിരിയോടെ മമ്മൂട്ടി ഇതെല്ലാം ഓർത്തെടുക്കുന്നതാണ് വീഡിയോ.

നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഇതോട മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കിയ ശശിധരനെ തിരയുകയാണ് സോഷ്യൽ മീഡിയ. മമ്മൂട്ടി പിന്നീട് ആ ശശിധരനെ കണ്ടുകാണുമോയെന്നും കണ്ടിരുന്നുലെങ്കിൽ ആ കൂടിക്കാഴ്ച എങ്ങനെയാകുമായിരുന്നു എന്നെല്ലാമാണ് കമന്റുകളിൽ നിറയുന്നത്.

Tags: Unni MukundanMAMMOOTTY
ShareTweetSendShare

More News from this section

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

Latest News

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies