കോട്ടയം : രാമപുരം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 17 തീർത്ഥാടകർക്ക്് പരിക്കേറ്റു. മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണ്.
വെളളിയാഴ്ച അർദ്ധരാത്രി ഒന്നിന് ശേഷം തൊടുപുഴ-പാലാ ഹൈവേയിലായിരുന്നു അപകടം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്നും ശബരിമലയിലേക്ക് വന്ന തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ തിട്ടയിൽ ഇടിച്ച് ബസ് മറിയുകയായിരുന്നു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് സാരമായി പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.















