സിപിഎമ്മിൽ വിമാനയാത്രാ വിലക്ക്; ദൂരസ്ഥലങ്ങളിലേയ്ക്ക് വിമാനത്തിൽ യാത്ര വേണ്ടെന്ന് പാർട്ടി നിർദ്ദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിൽ വിമാനയാത്രാ വിലക്ക്; ദൂരസ്ഥലങ്ങളിലേയ്‌ക്ക് വിമാനത്തിൽ യാത്ര വേണ്ടെന്ന് പാർട്ടി നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 08:35 am IST
FacebookTwitterWhatsAppTelegram

കൊല്ലം: പാർട്ടി പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കാൻ ദൂരസ്ഥലങ്ങളിലേയ്‌ക്ക് ഇനി വിമാനത്തിൽ പോകേണ്ട എന്ന് സിപിഎം. അത്തരം യാത്രകൾ ട്രെയിനിലോ ബസിലോ മതിയെന്നാണ് നേതാക്കൾക്കും പ്രവർത്തകർക്കും സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. സ്പോൺസർമാരെ കണ്ടെത്തിയും നാട്ടുകാരിൽ നിന്നു പണം പിരിച്ചും വിമാന ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന പതിവ് നിർത്തണമെന്ന് കീഴ്ഘടകങ്ങളോട് പാർട്ടി ഉത്തരവിട്ടു.

പാർട്ടിയുടെ അടിത്തട്ടിലുള്ള നേതാക്കൾ വരെ ആഡംബര ജീവിതവും ധൂർത്തും അനാവശ്യ പണപ്പിരിവുകളും നടത്തുന്നുണ്ട്. ഇത് കർശനമായി വിലക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. തെറ്റുതിരുത്തൽ രേഖ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മാസം 18 മുതൽ 22 വരെ ബെംഗളൂരുവിൽ നടക്കുന്ന സിഐടിയു ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ വിമാനത്തിൽ പോകുന്നതും പാർട്ടി തടഞ്ഞു.

നേതാക്കൾ പ്രതിനിധീകരിക്കുന്ന യൂണിയനിലെ അംഗങ്ങളിൽ നിന്ന് പണപ്പിരിവു നടത്തി ട്രെയിനിൽ പോയാൽ മതിയെന്നാണ് സിപിഎം നിർദ്ദേശം. സിഐടിയു ദേശീയ സമ്മേളനത്തിൽ ഏകദേശം 650 പ്രതിനിധികളോളം കേരളത്തിൽ നിന്നും പങ്കെടുക്കും. എംഎൽഎമാർക്ക് ഉൾപ്പെടെ വിലക്ക് ബാധകമാണ്. ഡൽഹിയിലടക്കം നടക്കുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളുടെ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ വിമാന യാത്ര നടത്തുന്നതും പാർട്ടി വിലക്കിയിട്ടുണ്ട്.

Tags: CPMairline
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies