രാജ്യത്തെ 22 സംസ്ഥാനങ്ങളിലും നിക്ഷേപമുണ്ട്; ഇവിടെയെല്ലാം ഭരിക്കുന്നത് ബിജെപിയല്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ഗൗതം അദാനി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ 22 സംസ്ഥാനങ്ങളിലും നിക്ഷേപമുണ്ട്; ഇവിടെയെല്ലാം ഭരിക്കുന്നത് ബിജെപിയല്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ഗൗതം അദാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 10:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ വ്യക്തിയാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി. ബിജെപിയുടെ വലംകൈയ്യാണെന്നും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പിന് ബിസിനസ് ഒന്നുമില്ലെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് അദാനിക്കെതിരെ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ഉന്നയിച്ചിരുന്നത്. ഇത്തരം വാദങ്ങൾക്കെല്ലാം കൃത്യവും സ്പഷ്ടവുമായ മറുപടി നൽകിയിരിക്കുകയാണ് ഗൗതം അദാനി.

”ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരമാവധി നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപിയല്ല. ഒരു സംസ്ഥാന സർക്കാരുമായും അദാനി ഗ്രൂപ്പിന് പ്രശ്‌നങ്ങളില്ല. ഇടതുഭരണമുള്ള കേരളത്തിൽ പോലും പ്രവർത്തിക്കുന്നുണ്ട്. മമതയുടെ പശ്ചിമ ബംഗാളിലും നവീൻ പട്‌നായ്‌ക്കിന്റെ ഒഡിഷയിലും അദാനി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ജഗൻ മോഹൻ റെഡ്ഡിയുടെയും കെസിആറിന്റെയും സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ” ഗൗതം അദാനി പറഞ്ഞു.

ബിജെപിയുമായുള്ള ബന്ധമാണ് അദാനി ഗ്രൂപ്പിന്റെ അടിത്തറയെന്ന രീതിയിലും പ്രധാനമന്ത്രിയുമായി അടുപ്പം സ്ഥാപിച്ച് കാര്യങ്ങൾ നേടിയെടുക്കുകയുമാണെന്ന തരത്തിലും ഉയരുന്ന വിമർശനങ്ങൾക്കാണ് ഗൗതം അദാനി ചുട്ട മറുപടി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് വ്യക്തിപരമായി ഒരു സഹായവും നേടാൻ ആർക്കും ഒരിക്കലും കഴിയില്ല. ദേശീയ താത്പര്യത്തിനനുസരിച്ചുള്ള നയങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനാകും. പക്ഷെ ഒരു നയം ഫ്രെയിം ചെയ്തു കഴിഞ്ഞാൽ അത് ഈ ഇന്ത്യാമഹാരാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ളതാകും. അദാനി ഗ്രൂപ്പിന് വേണ്ടി മാത്രമുള്ളതാകില്ലെന്നും ഗൗതം അദാനി വിശദീകരിച്ചു.

രാജീവ് ഗാന്ധി സർക്കാർ മുതൽ ഇന്ന് വരെയുള്ള മോദി സർക്കാർ വരെ അദാനി ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വ്യവസായ ജീവിതത്തിൽ സംഭവിച്ച പ്രധാന മൂന്ന് വഴിത്തിരിവുകൾ നടന്നത് 1985 (രാജീവ് ഗാന്ധി സർക്കാർ), 1991 (പി.വി നരസിംഹറാവു, മൻമോഹൻ സിംഗ് സർക്കാർ) എന്നീ വർഷങ്ങളിലും മോദി ഗുജറാത്ത് ഭരിച്ച 12 വർഷക്കാലയളവിലുമാണെന്നും ഗൗദം അദാനി പറഞ്ഞു. വിജയത്തിലേക്കുള്ള സൂത്രവഴി കഠിനാധ്വാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: gautam adani
Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies