ഉണ്ണി മുകുന്ദൻ വിളയാടി; 'അബു' ഭീകരൻ തന്നെ! മാളികപ്പുറം 2023ലെ ആദ്യ ഹിറ്റ് ചിത്രം; അഭിനന്ദിച്ച് വിജയ് ബാബു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണ്ണി മുകുന്ദൻ വിളയാടി; ‘അബു’ ഭീകരൻ തന്നെ! മാളികപ്പുറം 2023ലെ ആദ്യ ഹിറ്റ് ചിത്രം; അഭിനന്ദിച്ച് വിജയ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 10:49 pm IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സാധാരണക്കാർ മുതൽ പ്രമുഖരും രാഷ്‌ട്രീയക്കാരും വരെ സിനിമയെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവയ്‌ക്കുകയാണ്. ഇപ്പോഴിതാ നടനും നിർമ്മാതാവുമായ വിജയ് ബാബുവും മാളികപ്പുറം നൽകിയ ദൃശ്യാനുഭവം പങ്കുവച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി.

”മാളികപ്പുറം കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. അതിന് നിരവധി കാരണങ്ങളമുണ്ടായിരുന്നു. ഒന്നാമതായി ഞാനൊരു അയ്യപ്പ വിശ്വാസിയാണ്. രണ്ടാമതായി, മാളികപ്പുറത്തിന്റെ കഥ നാല് വർഷം മുമ്പ് ഞാൻ കേട്ടിരുന്നു. അതിനാൽ എങ്ങനെയാണ് അത് ചിത്രീകരിച്ചത് എന്നറിയാനുള്ള അതിയായ ആകാംക്ഷയും സിനിമ കാണാൻ പ്രേരിപ്പിച്ചു.

സിനിമ എന്റെ ഹൃദയത്തിൽ തൊട്ടു, പലതവണ. തീർത്തും ട്രിക്കി ആയിട്ടുള്ള ഒരു സബ്‌ജെക്ട് ആണെന്നിരിക്കെ അതിനെ സൂപ്പർ കൊമേഴ്‌സ്യൽ സിനിമയാക്കി മാറ്റാൻ കഴിഞ്ഞുവെന്നതാണ് പ്രത്യേകത. എല്ലാം കൊണ്ടും ഒരു ബ്രില്യന്റ് വർക്കായി മാളികപ്പുറം മാറി. സംവിധാകൻ വിഷ്ണു ശശി ശങ്കറിന് എല്ലാവിധ അഭിനന്ദനങ്ങളും. 2023ൽ ഹിറ്റായ ആദ്യ മലയാള സിനിമ സംഭവ്യമാക്കിയതിന്..

മലയാളത്തിലെ ഏറ്റവും കഴിവുറ്റ എഴുത്തുകാരിലേക്ക് ഉയരുകയാണ് അഭിലാഷ് പിള്ള. അദ്ദേഹം ഒരിക്കൽ കൂടി അത് തെളിയിച്ചുകഴിഞ്ഞു. ഇനിയും ഒരുപാട് ദൂരം താങ്കൾക്ക് സഞ്ചരിക്കാനുണ്ട്..

സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ബിജിഎമ്മാണ്. സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ രജിൻ രാജിന് കഴിഞ്ഞു. ആട് -1ലും 2ലും ഞങ്ങളോടൊപ്പം പ്രവർത്തിച്ച വിഷ്ണു നാരായണന്റെ ക്യാമറയും മികച്ചതായി. എഡിറ്റിംഗ് ഡിപ്പാർട്ട്‌മെന്റിനെ എന്നത്തേയും പോലെ മികച്ചതാക്കാൻ ഷമീർ മുഹമ്മദിന് കഴിഞ്ഞു.

ഇനി പ്രകടനങ്ങളിലേക്ക് വന്നാൽ..
ദേവനന്ദയുടെ പ്രകടനം പുരസ്‌കാരത്തിനർഹമാകുന്നതായിരുന്നു. നിഷ്‌കളങ്കമായ പുഞ്ചിരി നൽകിയ കല്ലുവിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയിരുന്നില്ല. സൈജു കുറുപ്പുമായും ഉണ്ണി മുകുന്ദനുമായുമുള്ള ദേവനന്ദയുടെ കെമിസ്ട്രി അസാധ്യമായിരുന്നു. ശ്രീപഥ് അവളെ നല്ലരീതിയിൽ സപ്പോർട്ട് ചെയ്യുകയും ഞങ്ങളുടെ ചുണ്ടുകളിൽ ചിരി പടർത്തുകയും ചെയ്തു.

കാഴ്ചക്കാരെ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാമെന്ന് അച്ചായി ആയി വന്ന സൈജു കുറുപ്പ് തെളിയിച്ചു. അബു ഭീകരൻ തന്നെ! സിനിമ ഹാളിൽ നിന്ന് പുറത്തുവന്നിട്ടും അച്ചായി ഹോണ്ട് ചെയ്യുന്ന പോലെ തോന്നി. ഏറ്റവുമൊടുവിലായി ഉണ്ണി മുകുന്ദൻ.. അദ്ദേഹത്തിന്റെ എനർജിയെക്കുറിച്ചും സ്‌ക്രീൻ പ്രസൻസിനെക്കുറിച്ചും വർണിക്കാൻ വാക്കുകളില്ല. ഉണ്ണിയുടെ വിളയാട്ടമായിരുന്നു. കഥാപാത്രമായി ജീവിക്കുകയായിരുന്നു ഉണ്ണി. മോളിവുഡിലെ ഡിപ്പൻഡബിൾ ആക്ടേഴ്‌സിൽ ഒരാളായി ഉണ്ണി മാറികൊണ്ടിരിക്കുകയാണ്.

രമേഷ് പിഷാരടി, അഭിലാഷ് പിള്ള, രഞ്ജി പണിക്കർ, ടിജി രവി, ശ്രീജിത്ത് രവി തുടങ്ങിയവരും തങ്ങളുടെ ഭാഗം മനോഹരമാക്കി. കാവ്യാ ഫിലിംസുമായി ചേർന്ന് ഈ സിനിമ യാഥാർത്ഥ്യമാക്കിയ ആന്റോ ജോസഫിന് ആശംസകൾ. നിങ്ങൾ 2023ലെ ആദ്യ ഹിറ്റിന് അർഹനായിരിക്കുന്നു. സ്വാമി ശരണം. ” വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

Tags: Unni Mukundanvijay babuMalikappuram
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies