അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടൻ; ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ പുണ്യം; മാളികപ്പുറം ​ഗംഭീരം, മലകയറി അയ്യപ്പനെ കണ്ട പ്രതീതി: അബ്ദുള്ളകുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടൻ; ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ പുണ്യം; മാളികപ്പുറം ​ഗംഭീരം, മലകയറി അയ്യപ്പനെ കണ്ട പ്രതീതി: അബ്ദുള്ളകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 01:40 pm IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറം ​ഗംഭീര സിനിമയെന്ന് ബിജെപി നേതാവ് എ.പി.അബ്ദുള്ളകുട്ടി. അയ്യപ്പന്റെ അനു​ഗ്രഹ കടാക്ഷം ലഭിച്ച നടനാണ് ഉണ്ണി മുകുന്ദൻ. ചിത്രത്തിലെ എല്ലാവരുടെയും പ്രകടനം മികച്ചണ്. ശബരിമല അയ്യപ്പന്റെ തിരുസന്നിധി സന്ദർശിക്കാൻ കഴിയാത്ത ഒരാൾക്ക് സിനിമ കണ്ടു കഴിയുമ്പോൾ മലകയറി ദർശനം നടത്തി തിരിച്ചു വരുന്ന അനുഭൂതി ലഭിക്കുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.

‘മാളികപ്പുറം, ഒറ്റ വാക്കിൽ പറഞ്ഞാൽ “ഗംഭീരം”. സിനിമയുടെ ആദ്യ പകുതി ഒരു പാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച് കടന്നു പോകുന്നു. രണ്ടാം പകുതിയോടെ സിനിമ വേറെ ഒരു തലത്തിലേക്ക് നമ്മെ കൈ പിടിച്ചു കൊണ്ട് പോകുകയാണ്. മലയാള സിനിമയ്‌ക്ക് ലഭിച്ച പുണ്യമാണ് ഉണ്ണി മുകുന്ദൻ. അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടൻ. മലയാളത്തിൽ ഇത്രയും ശരീര സൗന്ദര്യം ഉള്ള നടൻ വേറെയില്ല. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അഭിനയമികവും അദ്ദേഹത്തിനുണ്ട്. മലയാള സിനിമയിൽ അടുത്ത സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദനാകും എന്ന് ഈ സിനിമയിലൂടെ നമുക്ക് ഉറപ്പിക്കാം. ആ കൊച്ചു കുട്ടികൾ മനസ്സിൽ നിന്നും മായുന്നില്ല, പ്രത്യേകിച്ച് കല്യാണി. ഒരു അവാർഡിനുള്ള സാധ്യത ഈ വേഷത്തിലൂടെ അവരെ തേടിയെത്തും എന്ന കാര്യത്തിൽ തർക്കം ഉണ്ടാകില്ല. താൻ മലയാള സിനിമയിൽ ഒരു അവിഭാജ്യ ഘടകമാകും എന്ന് ഒരിക്കൽ കൂടി തെളിയിച്ച പ്രകടനമാണ് മാളികപ്പുത്തിലൂടെ സൈജു കുറുപ്പ് നടത്തിയിരിക്കുന്നത്’.

‘ഒരു സിനിമയുടെ ക്യാപ്റ്റൻ തീർച്ചയായും അതിന്റെ സംവിധായകൻ ആണ്. മികച്ച രീതിയിൽ അത് അണിയിച്ചൊരുക്കാൻ വിഷ്ണു ശശി ശങ്കർ എന്ന യുവ സംവിധായകന് കഴിഞ്ഞു. രചന നിർവഹിച്ച അഭിലാഷ് പിള്ളയും കയ്യടി അർഹിക്കുന്നു. വളരെ ഒതുക്കമുള്ള ഒട്ടും മടുപ്പ് തോന്നാത്ത രീതിയിലാണ് അഭിലാഷ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശബരിമല അയ്യപ്പന്റെ തിരുസന്നിധി സന്ദർശിക്കാൻ അവസരം കിട്ടാത്ത ഒരാൾക്ക് ഈ സിനിമ കണ്ട് ഇറങ്ങുമ്പോൾ മലകയറി അയ്യപ്പനെ കണ്ടു ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി ഉണ്ടാകും. ഒരു മികച്ച ഫാമിലി ചിത്രമാണ് മാളികപ്പുറം’ എന്ന് അബ്ദുള്ളകുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: BJPap abdullakuttyunni mukundhanMalikappuram
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies