തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിൽ മാവിൻ തൈ നട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം എജീസ് ഓഫീസിന് മുന്നിൽ നിന്നിരുന്ന 100 വർഷം പഴക്കമുള്ള സവിശേഷ ഇനം മാവിന്റെ തൈയാണ് സെക്രട്ടറിയേറ്റിൽ നട്ടതെന്നും അപൂർവ്വയിനം മാവിനത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ജൈവവൈവിധ്യ കേന്ദ്രം തൈകൾ വികസിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘തിരുവനന്തപുരം എജീസ് ഓഫീസിന് മുന്നിലെ 100 വർഷം പഴക്കമുള്ള സവിശേഷയിനം മാവിനത്തിന്റെ തൈ സെക്രട്ടറിയേറ്റ് വളപ്പിൽ നട്ടു. സംസ്ഥാന ജൈവ വൈവിധ്യ കേന്ദ്രമാണ് എജി-ആം (അഗാം) എന്ന് പേരിട്ട മാവിൻ തൈകൾ ഗ്രാഫ്റ്റിംഗ് വഴി വികസിപ്പിച്ചെടുത്തത്. ഇതുപോലൊരു മാവിനം കേരളത്തിൽ മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ’.
‘ഈ വ്യത്യസ്ത മാമ്പഴത്തിന് ഏകദേശം ഒന്നര കിലോഗ്രാം മുതൽ രണ്ടര കിലോഗ്രാം വരെ തൂക്കം വരുമെന്നാണ് കണക്കാക്കുന്നത്. ഈ അപൂർവ്വയിനം മാവിനത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ജൈവവൈവിധ്യ കേന്ദ്രം തൈകൾ വികസിപ്പിച്ചത്’ എന്ന് മുഖ്യമന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments