ആലപ്പുഴ: ഭാര്യയുടെ കഴുത്തിൽ പഴുത്ത ചട്ടുകം കൊണ്ട് പൊള്ളിച്ച യുവാവ് അറസ്റ്റിൽ. മണ്ണാഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ തെക്കേവിള വീട്ടിൽ നവാസ് (36) ആണ് പോലിസിന്റെ പിടിയിലായത്.
മദ്യ ലഹരിയിൽ വീട്ടിലെത്തിയ നവാസ് ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകനേയും ക്രൂരമായി മർദ്ദിക്കുന്നത് പതിവാണ്. സംഭവ ദിവസവും ഇയാൾ മദ്യപിച്ചിരുന്നു. നവാസിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പടെ നിരവധി കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Comments