ഇന്ന് ദേശീയ യുവജന ദിനം; വിവേകാനന്ദ സ്മരണയിൽ ഭാരതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് ദേശീയ യുവജന ദിനം; വിവേകാനന്ദ സ്മരണയിൽ ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2023, 08:31 am IST
FacebookTwitterWhatsAppTelegram

തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനദിന വാർഷികമാണിന്ന്. അദ്ദേഹത്തിന്റെ പല മഹത് വചനങ്ങളും മുന്നോട്ട് നീങ്ങാൻ നാം ഓരോരുത്തർക്കും പ്രചോദനമാകാറുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നവഭാരതത്തിന്റെ ആത്മീയാചാര്യൻ, നവോത്ഥാന നായകൻ, വിശ്വ മാനവികതയുടെ ആൾരൂപം, ഭാരതീയ സംസ്‌കാരം ലോകത്തെ പഠിപ്പിച്ച ആത്മീയ ഗുരു എന്നീ നിലകളിൽ ഇന്നും ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

1985-ൽ കേന്ദ്ര സർക്കാർ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ശേഷം നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായി ദേശീയ യുവജന ദിനം മാറി. ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജന ദിനം ആഘോഷമാക്കുന്നു.

പശ്ചിമബംഗാളിലെ കൊൽക്കത്തയിലാണ് അദ്ദേഹത്തിന്റെ ജനനം. 1863 ജനുവരി 12-നാണ് നരേന്ദ്രനാഥ് ദത്തയായി ആണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്. തന്റെ ചെറുപ്പ കാലം മുതൽ ആത്മീയത നിറഞ്ഞ വ്യക്തിത്വത്തിനുടമായായിരുന്നു അദ്ദേഹം. ചെറിയ പ്രായം മുതൽ തന്നെ ധ്യാനം പരിശീലിക്കുമായിരുന്ന അദ്ദേഹം പിന്നീട് ഇതിന്റെ ഭാഗമായി ബ്രഹ്‌മസമാജ പ്രസ്ഥാനത്തിൽ ചേർന്നു. പിന്നീട് ഇന്ത്യൻ തത്ത്വചിന്തകളും വേദാന്തവും യോഗയും പരിചയപ്പെടുത്തി പാശ്ചാത്യ ലോകത്തിന് പുതിയൊരു പ്രകാശം പകർന്നു നൽകി.

1881-ലാണ് ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനെ വിവേകാനന്ദൻ പരിചയപ്പെടുന്നത്. സുഹൃത്തായ നരേന്ദ്രനാഥ് മിത്രയുടെ വീട്ടിൽ വച്ചാണ് അദ്ദേഹം പരിചയപ്പെട്ടത്. തുടർന്ന് പരമഹംസനിൽ ആകൃഷ്ടനായ അദ്ദേഹം ദക്ഷിണേശ്വരത്ത് ചെന്ന് ശ്രീരാമകൃഷ്ണ പരമഹംസനെ കണ്ടു. അത് വിവേകാനന്ദന്റെ ജീവിതത്തെ മാറ്റിമറിച്ചു. നരേന്ദ്രൻ പരമഹംസരുടെ പ്രിയശിഷ്യനായി മാറി. ഇതിൽ നിന്ന് ജീവിതത്തിന് പുതിയ അർത്ഥവും, കരുത്തും, ആത്മീയ ചൈതന്യവും കൈവന്ന അദ്ദേഹം ഈ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രീരാമകൃഷ്ണ മഠം സ്ഥാപിച്ചു. അന്ധവിശ്വാസങ്ങൾ, ജാതി, അയിത്തം തുടങ്ങിയവയെ അദ്ദേഹം എതിർത്തിരുന്നു. തികഞ്ഞ കർമ്മയോഗിയായ അദ്ദേഹത്തിന് രാജ്യത്തെ യുവാക്കളിൽ ഉറച്ച വിശ്വാസമാണ് ഉണ്ടായിരുന്നത്.

‘ എനിക്ക് വേണ്ടത് ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ്, അതിനുളളിൽ അതേവസ്തുക്കൾ കൊണ്ടുളള മനസ്സും ഉണ്ടാകണം’ എന്നാണ് വിവേകാനന്ദൻ യുവാക്കൾക്കു നൽകിയ സന്ദേശം. യുവാക്കൾ അവരുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ആത്മീയ ശക്തിയിലൂടെയും രാജ്യത്തിന്റെ ഗതി തന്നെ മാറ്റാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

ആത്മവിശ്വാസത്തോടെ വളരാൻ അദ്ദേഹം യുവജനങ്ങൾക്ക് പ്രചോദനം നൽകി. ജീവിതത്തിലുണ്ടായ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ദുർബലമായ ചിന്തകളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: vivekananda
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies