ലുധിയാന: ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് എംപി ഹൃദയാഘാതം മൂലം മരിച്ചു. 76-കാരനായ സാന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ജലന്തറിൽ നിന്നുള്ള പാർട്ടിയുടെ എംപിയാണ് ചൗധരി. രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ നടക്കുന്നതിനിടെ പഞ്ചാബിലെ ഫില്ലാവൂരിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭാരത് ജോഡോ യാത്രക്കിടെയാണ് കോൺഗ്രസ് എംപിക്ക് മരണം സംഭവിച്ചത് എന്നതിനാൽ യാത്ര താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ചൗധരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. പഞ്ചാബിലെ ജനങ്ങൾക്ക് ചൗധരി നൽകിയ സേവനങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്നും കുടുംബത്തിനും അനുയായികൾക്കും അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments