'എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം'; അമേരിക്കയിൽ ശബരിമലയുടേതിന് സമാനമായ ക്ഷേത്രം നിർമിച്ച് റാന്നിക്കാരൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം’; അമേരിക്കയിൽ ശബരിമലയുടേതിന് സമാനമായ ക്ഷേത്രം നിർമിച്ച് റാന്നിക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2023, 03:56 pm IST
FacebookTwitterWhatsAppTelegram

കലിയുഗവരദനായ സ്വാമി അയ്യപ്പൻ പ്രധാന പ്രതിഷ്ഠയായ ആദ്യക്ഷേത്രമാണ് ന്യൂയോർക്ക് വേൾഡ് അയ്യപ്പസേവാ ട്രസ്റ്റ് ക്ഷേത്രം. അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ച് ജീവിക്കുന്ന അമേരിക്കൻ മലയാളികളുടെ ‘ഗുരുസ്വാമി’ പാർത്ഥസാരഥി പിള്ളയുടെ സ്വപ്‌ന സാക്ഷാത്ക്കാരമായ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹപ്രതിഷ്ഠ 2015-ലായിരുന്നു. വിധിപ്രകാരം കേരളത്തിൽ നിർമ്മിച്ച് ആചാരാനുഷ്ഠാനങ്ങളോടെ എത്തിച്ച ശബരിമല ശാസ്താവിന്റെയും ഉപദേവതകളായ ഗണപതിയുടെയും ഹനുമാന്റെയും പഞ്ചലോഹ വിഗ്രഹങ്ങൾ സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാടാണ് പ്രതിഷ്ഠിച്ചത്. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.

ബിംബ പരിഗ്രഹപൂജ, ജലാതി വാസം,നേത്രോ വിഖനം, നേത്രോ ലേഖനം, ജീവകലശ പൂജകൾ, അധിവാസ പൂജ, പിഠ പ്രതിഷ്ഠ, ബിംബ പ്രതിഷ്ഠ, പഠിത്തര സമർപ്പണം എന്നീ പൂജകൾ താന്ത്രിക വിധിപ്രകാരം നടത്തുന്നു. തുടർന്ന് ശിവൻ, ശ്രീകൃഷ്ണൻ, മുരുകൻ, ദേവയാനി,മഹാലക്ഷ്മി, നവഗ്രഹങ്ങൾ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠകളും നടന്നു.

മണ്ഡല മകരവിളക്ക് ഉത്സവത്തിന് മാത്രമല്ല ശിവരാത്രി,വിനായക ചതുർത്ഥി, അഷ്ടമി,രോഹിണി,ശിവരാത്രി, നവരാത്രി,കാർത്തികവിളക്ക്,ദീപാവലി തുടങ്ങിയ പ്രധാന വിശേഷദിനങ്ങൡ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു. ശനിപൂജ,സത്യനാരായണ പൂജ, ജന്മനക്ഷത്ര പൂജ, അന്നപ്രാശം, വിവാഹം എന്നിവയും ക്ഷേത്രത്തിൽ നടത്തുന്നു.

മകരവിളക്ക് ദിനത്തിലും ശബരിമലയുടേതിന് സമാനമായ രീതിയിലാണ് ക്ഷേത്രത്തിലും കാര്യങ്ങൾ നടന്നത്. എല്ലാ ദിവസവും സുപ്രഭാതം പാടി നടതുറക്കും. അഷ്ടാഭിഷേകത്തോടെ പൂജകൾ ആരംഭിക്കും. പടിപൂജ, ഉച്ചപൂജ,ഭജന,. ദീപാരാധന, മഹാ മംഗളാരതി അങ്ങനെ പോകുന്നു പൂജകൾ , ഹരിവരാസനം പാടിയാണ് നട അടയ്‌ക്കുന്നത്. മണ്ഡലകാലം തുടങ്ങി ഒരു ദിവസം പോലും മുടങ്ങാതെ പടിപൂജ നടത്താൻ ഭക്തർ തയ്യാറായി. മകരവിളക് ദിനത്തിൽ ഉച്ചയ്‌ക്ക് പമ്പാസദ്യ,ഇരുമുടി ഏന്തി എത്തുന്ന അയ്യപ്പന്മാരുടെ നിവേദ്യസമർപ്പണം,പുഷ്പാലങ്കാരം, മംഗളാരതി, പ്രസാദവിതരണം എന്നിവയാണ് നടന്നത്.

ഭഗവാൻ അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്ന് തനിക്ക് അമേരിക്കയിൽ ഇത്തരമൊരു ക്ഷേത്രം സാധ്യമാക്കാൻ കഴിഞ്ഞെന്നാണ് പാർത്ഥിസാരഥി പിള്ള പറയുന്നത്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഇദ്ദേഹം.

Tags: america
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies