തിരുവനന്തപുരം: എബിവിപിയുടെ 38-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അയ്യങ്കാളി നഗറിൽ (ടാഗോർ തിയറ്റർ) നിന്നും ആരംഭിക്കുന്ന വിദ്യാർത്ഥി റാലി നയനാർ പാർക്കിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എബിവിപി ദേശീയ സംസ്ഥാന കാര്യകർത്താക്കൾ പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ആയിരത്തിലധികം പ്രതിനിധികളാണ് പങ്കെടുത്തത്. ‘സമഗ്ര വിദ്യാഭ്യാസം; സ്വാശ്രയ ഭാരതം’ എന്നതായിരുന്നു 38-ാം സമ്മേളനത്തിന്റെ മുദ്രാവാക്യം.
പ്രഥമ സ്വാമി വിവേകാനന്ദ യുവ പുരസ്കാർ ടിഫാനി ബ്രാറിന് എബിവിപി ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാൻ സമ്മാനിച്ചു. കാഴ്ച ശക്തിയിലാത്തവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് ടിഫാനി ബ്രാർ.
Comments