ആലപ്പുഴ: ദേശീയ പാതയിൽ വാഹനാപകടം. അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് , ഷിജു ദാസ് ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. നാല് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
അമിത വേഗതയാണ് അപകടകാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. തിങ്കാളാഴ്ച പുലവർച്ചെ ഒന്നരയോടെയാണ് അപകടം. അതേ സമയം ലോറിയിൽ ഉണ്ടായിരുന്നവർക്ക് പരിക്കികളൊന്നുമില്ല. കാറിന്റെ മുൻ ഭാഗം മുഴുവനായി തകർന്നിട്ടുണ്ട്. ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments