തൃശൂർ: ശോഭാ സിറ്റി മാളിൽ നിന്ന് ഭക്ഷണം കഴിച്ചവർ ആശുപത്രിയിൽ. കാട്ടൂർ കാരാഞ്ചിറയിലുള്ളവരാണ് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലായത്. കുട്ടികൾ അടക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ ഏഴ് പേരാണ് ചികിത്സ തേടിയിരിക്കുന്നത്. തൃശൂർ ശോഭാ സിറ്റി മാളിലെ മാം ബിരിയാണി ഹട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ചികിത്സയിലുള്ളതെന്നാണ് വിവരം.
തൃശൂരിലെ എംജി റോഡിലുള്ള ബുഹാരീസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു. ഇവിടെ നിന്ന് ബിരിയാണി കഴിച്ച പെൺകുട്ടിക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് എത്തി ഹോട്ടൽ അടപ്പിക്കുകയായിരുന്നു. എന്നാൽ അടപ്പിച്ച ഹോട്ടൽ അനുമതിയില്ലാതെ വീണ്ടും തുറക്കുകയും ഇത് വിവാദമാവുകയും ചെയ്തു. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ ഭീഷണിപ്പെടുത്തിയതും ഏറെ ചർച്ചയായിരുന്നു.
Comments