ചെന്നൈ: തമിഴ്നാട്ടിൽ സിനിമാ സ്റ്റെൽ മോഷണം. തുനിവ് സിനിമയിൽ ആകൃഷ്ടനായ 25-കാരനായ ഖലീൽ റഹ്മാനാണ് മോഷണ ശ്രമത്തിനിടയിൽ പിടിയിലായത്. പ്രതി മുളക് പൊടി, കുരുമുളക് സ്പ്രേ, കത്തി എന്നിവ ഉപയോഗിച്ചാണ് ബാങ്കിൽ മോഷണത്തിന് കയറിയത്.
ഇന്ന് രാവിലെ, ദിണ്ടുഗഡിലെ തടിമുക്ക് ഇൻഡ്യൻ ഓവർസീസ് ബാങ്കിലാണ് മോഷണ ശ്രമം നടന്നത്. ഇയാൾ പ്ലാസ്റ്റിക് കവറിൽ കൊണ്ടു വന്ന മുളക് പൊടിയും, കുരുമുളക് സ്പ്രേയും ജീവനക്കാരുടെ മുഖത്തേക്ക് വലിച്ചെറിയുകയായിരുന്നു.
തുടർന്ന് ബാങ്ക് കൊള്ളയടിച്ച മുതലുമായി പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ജിവനക്കാർ പിടികൂടുകയും ചെയ്തു. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ച് പ്രതിയെ കൈമാറി.
സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അജിതിന്റെ ഏറ്റവും പുതിയ സിനിമയായ തുനിവ് കണ്ടതിന് ശേഷമാണ് പ്രതി ഇത്തരത്തിലൊരു മോഷണത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
Comments