വാജ്പേയി നയതന്ത്രത്തിലെ മാന്ത്രികൻ; മുൻ പ്രധാനമന്ത്രിയെ പ്രശംസിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാജ്പേയി നയതന്ത്രത്തിലെ മാന്ത്രികൻ; മുൻ പ്രധാനമന്ത്രിയെ പ്രശംസിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2023, 04:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ അനുസ്മരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. 1998-ലെ പ്രതിസന്ധി നിറഞ്ഞ നയതന്ത്ര സാഹചര്യം വളരെ മികച്ച രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്തതെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താൽപര്യം എന്നിവയുടെ അടിസ്ഥാനതത്വങ്ങൾ ചൈനയുമായുള്ള രീതിയുടെ കാര്യത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും അതിൽ പലതും വാജ്പേയിക്ക് അവകാശപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

1998-ലെ പൊഖ്റാൻ ആണവപരീക്ഷണങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രിപദത്തിലെത്തി ചുരുങ്ങിയ ആഴ്ചകൾക്കുള്ളിലാണ് പൊഖ്‌റാൻ അണുസ്‌ഫോടന പരീക്ഷണം നടത്താൻ വാജ്‌പേയി തീരുമാനമെടുത്തത്. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ മുൻ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുൽ കലാം പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഡിആർഡിഒ മേധാവിയായിരുന്ന കലാമാണ് പൊഖ്‌റാൻ-രണ്ട് ആണവ പരീക്ഷണ സ്‌ഫോടനങ്ങൾക്കു നേതൃത്വം നൽകിയത്.

കേവലം പരീക്ഷണങ്ങൾ എന്നതിൽ കവിഞ്ഞ് അതിന് പിന്നിലുണ്ടായിരുന്ന നയതന്ത്രവും തുടർന്നുള്ള നീക്കങ്ങളും എക്കാലവും പ്രകീർത്തിക്കേതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ രാജ്യങ്ങളുമായി നയതന്ത്ര-സഹകരണ ബന്ധം വികസിപ്പിക്കുന്നതിനായി വാജ്പേയിയുടെ ഇടപെടലിനെ സംബന്ധിച്ചും ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ശീതയുദ്ധ കാലത്ത് ഇന്ത്യ സ്വീകരിച്ച നിലപാടും ഏറെ അഭിനന്ദാർഹമാണ്. റഷ്യ-ഇന്ത്യ സൗഹൃദ ഉടമ്പടിയെ കുറിച്ചും വിദേശകാര്യമന്ത്രി പരാമർശിച്ചു.

രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ എല്ലാ പ്രധാന രാജ്യങ്ങളെയും ഇന്ത്യ പങ്കാളികളാക്കിയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ യുഎസും റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിലെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. മൂന്നാമത് അടൽ ബിഹാരി വാജ്പേയി അനുസ്മരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എസ്. ജയ്ശങ്കർ.

ഇന്ത്യൻ ദേശീയ രാഷ്‌ട്രീയത്തിലെ ധിഷണാശാലിയും വിദേശനയതന്ത്രത്തിന്റെ ഏറ്റവും മികച്ച വക്താവുമായ ദേശീയ നേതാവാണ് വാജ്പേയി. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിലൂടെയും ഭാരതീയ ജനസംഘത്തിലേക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ അമരക്കാരനായും മാറിയ അടൽ ബിഹാരി വാജ്പേയി ജനിച്ചത് 1924 ഡിസംബർ 25-നായിരുന്നു.1942-ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലുടെയാണ് ദേശീയ പോരാട്ട വേദിയിലെത്തുന്നത്. 1999-ൽ 303 സീറ്റുകളിൽ വിജയിച്ച് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയപ്പോഴും സർക്കാരിനെ നയിക്കാൻ ലോകരാഷ്‌ട്രങ്ങളുടെ മുഴുവൻ കുതന്ത്രങ്ങളും തിരിച്ചറിയാവുന്ന വാജ്പേയി തന്നെ പ്രധാനമന്ത്രിയാകാൻ രാജ്യം തന്നെ ഒറ്റക്കെട്ടായി നിന്നുവെന്നതും ചരിത്രമാണ്. രാജ്യത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകിയ വാജ്പേയിയെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകിയാണ് രാജ്യം ആദരിച്ചത്.

Tags: S JaishankarAtal Bihari Vajpayee.External Affairs Minister
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies