ജയ്പൂർ : മൂന്നരവയസ്സുകാരി മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി മാതാപിതാക്കൾ. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് ദാരുണ സംഭവം. കൺവർലാൽ ഗീത ദേവി ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമാണ് സംഭവം.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഛത്തർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ദമ്പതികൾ കുട്ടിയുടെ മൃതദേഹം കനാലിൽ ഉപേക്ഷികാകുയായിരുന്നു. ബൈക്കിലാണ് ഇവർ കടന്നുകളഞ്ഞത്. സംഭവത്തെ തുടർന്ന് ദൃക്സാക്ഷികൾ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെ ബൈക്ക് കണ്ടെത്തി.
തുടർന്ന് മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ബുദ്ധിമുട്ടാണ് മകളെ കൊല്ലാൻ കാരണമായതെന്ന് ഇരുവരും പറഞ്ഞതായി പോലീയസ് വ്യക്തമാക്കി. മൂന്നര വയസ്സുള്ള കുഞ്ഞിന് പുറമേ മൂന്ന് കുട്ടികൾകൂടി ഇവർക്കുണ്ട്.
Comments