'സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; ധവളപത്രം പുറത്തറിക്കണം; മന്ത്രി സ്ഥാനം കിട്ടില്ലെന്ന് കരുതി മിണ്ടാതിരിക്കാൻ സാധിക്കില്ല'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; ധവളപത്രം പുറത്തറിക്കണം; മന്ത്രി സ്ഥാനം കിട്ടില്ലെന്ന് കരുതി മിണ്ടാതിരിക്കാൻ സാധിക്കില്ല’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 02:03 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇടത് എംഎൽഎ കെബി ഗണേഷ്‌കുമാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു.  സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ജനങ്ങൾ എല്ലാം അറിയണമെന്നും അതിനായി ധവള പത്രം പുറത്തിറക്കണമെന്നും ഗണേഷ്‌കുമാർ ആവശ്യപ്പെട്ടു.

മുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചനയില്ലെന്നും വികസന രേഖയിൽ ചർച്ചയുണ്ടായില്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു. വികസന രേഖ എഴുതി എകെജി സെന്ററിൽ ഏൽപ്പിച്ചിരുന്നെന്നും പക്ഷേ കാര്യമായ ചർച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം കിട്ടുമെന്ന് ആഗ്രഹിച്ച് ഇരിക്കയല്ല താനെന്നും കസേര കിട്ടുമെന്ന് കരുതി ഒന്നും മിണ്ടാതിരിക്കാൻ സാധിക്കില്ലായെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ഇടത് മുന്നണിയിലെ ഉൾപ്പോരാണ് ഗണേഷ്‌കുമാറിന്റെ പ്രതികരണത്തോടെ പുറത്തുവന്നിരിക്കുന്നത്. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ കെ.ബി. ഗണേഷ് കുമാർ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പല വിഷയങ്ങളും എൽഡിഎഫ് പാർലമെൻററി പാർട്ടി യോഗം കൂടുമ്പോൾ ചർച്ച ചെയ്യുമെന്നും അത് പുറത്തേക്ക് എങ്ങനെ വരുന്നെന്ന് പറയാൻ പറ്റില്ലെന്നുമായിരുന്നു വാർത്തയെ കുറിച്ചുളള ചോദ്യങ്ങൾക്ക് ഗണേഷ്‌കുമാർ നൽകിയ മറുപടി. ഘടകകക്ഷി നേതാവെന്ന നിലയിൽ എൽഡിഎഫ് യോഗത്തിൽ പറയേണ്ട കാര്യങ്ങൾ പറയുമെന്നും അതാണ് എംഎൽഎയുടെ ദൗത്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മുൻപ് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചും ഗണേഷ് കുമാർ രംഗത്തുവന്നിരുന്നു. ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നായിരുന്നു പരാമർശം. നിയമസഭ പുസ്തക മേളയിൽ നടത്തിയ സെമിനാറിൽ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഗണേഷിന്റെ ഇത്തരത്തിലുള്ള മറുപടി.

പരാമർശത്തിനെതിരെ അക്കാദമി ചെയർമാൻ രഞ്ജിത്ത് പ്രതികരിച്ചിരുന്നു. അക്കാദമിയുടെ പ്രവർത്തനങ്ങൾ സ്ഥാപന ആസ്ഥാനത്തെത്തി പരിശോധിക്കാമെന്നും ഗണേഷ് കുമാർ തെറ്റിദ്ധാരണയുടെ പുറത്ത് സംസാരിക്കുകയാണെന്നും രഞ്ജിത്ത് പറഞ്ഞു. ഇങ്ങനെയുള്ള പരാമർശം ഗണേഷ് നടത്താൻ പാടില്ലായിരുന്നു എന്നും രഞ്ജിത്ത് കുറ്റപ്പെടുത്തിയിരുന്നു.

 

Tags: ldfKerala Congress BKB Ganesh Kumar
Share
Tweet
SendShare

More News from this section

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ശബരിമല സ്വര്‍ണക്കിരീടം സുരക്ഷിതം; കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി തിരുവാഭരണം കമ്മീഷണര്‍

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പേർഷ്യൻ പൂച്ചയെ കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിച്ചു; 56കാരന് മൂന്ന് വർഷം കഠിനതടവ്

സതീശൻ, ചെന്നിത്തല… കരിമണൽ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ പ്രമുഖ നേതാക്കളുടെ പേരുകൾ; കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്

Latest News

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies