ഡെറാഡൂൺ: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രവർത്തക സമിതി സമ്മേളനത്തിന് ഉത്തരാഖണ്ഡിൽ ഇന്ന് തുടക്കമാകും. ഡെറാഡൂണിലെ റായ്വാലയിലാണ് നടക്കുന്ന സമിതിക്ക് തുടക്കമാകുന്നത്. സംസ്ഥാന-ജില്ല-മണ്ഡല ഉപരി പ്രവർത്തകർ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന അദ്ധ്യക്ഷൻ മഹേഷ് ഭട്ട് അറിയിച്ചു
പ്രവർത്തക സമിതി യോഗത്തിൽ കർമ്മ പദ്ധതികളെ കുറിച്ച് ചർച്ചകൾ നടത്തുമെന്നും ഇത് വരെ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് അവലോകനം നടത്തുമെന്നും മഹേഷ് ഭട്ട് പറഞ്ഞു. രണ്ട് ദിവസം നീളുന്ന യോഗത്തിൽ ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭാ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളുടെ തന്ത്രം ചർച്ച ചെയ്യുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ട് പറഞ്ഞു.
ബിജെപി ദേശീയ നിർവാഹക സമിതി യോഗം ജനുവരി 16-17 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച് നടന്നിരുന്നു. സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും പാർട്ടി പ്രവർത്തകർക്ക് ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകിയതായി മഹേഷ് ഭട്ട വ്യക്തമാക്കി. അതേസമയം ഉത്തർപ്രദേശിലും കഴിഞ്ഞ ആഴ്ച സംസ്ഥാന പ്രവർത്തക സമിതി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയുടെ അധ്യക്ഷതയിൽ പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു
Comments