ഭോപ്പാൽ : മദ്ധ്യപ്രദേശിലെ കൻഹ കടുവ സങ്കേതത്തിലെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കടുവ. ടി-27 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കെടി ആറിന്റെ ഫീൽഡ് ഡയറക്ടർ എസ്.കെ സിംഗ് ആണ് കടുവയെയും കുഞ്ഞുങ്ങളെയും ആദ്യം കണ്ടത്.
ഏകദേശം 9 വയസ്സ് പ്രായമുള്ള കടുവയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ നവംബറിലാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്. ഏകദേശം മൂന്ന് മാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് സങ്കേതത്തിലുള്ളതെന്ന് വന്യ ജീവി വെറ്റിറനറി ഡോക്ടർ സന്ദീപ് അഗർവാൾ പറഞ്ഞു.
കുഞ്ഞുങ്ങളുടെ ജനനത്തോടെ കടുവയെയും കുഞ്ഞുങ്ങളെയും കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്കെത്തുന്നത്. 2018-ലെ ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ കണക്ക് പ്രകാരം മദ്ധ്യപ്രദേശിൽ 526 കടുവകളാണ് ഉണ്ടായിരുന്നത്. കൻഹ, ബാന്ധവ്ഗഡ്, പെഞ്ച്, സത്പുര, പന്ന എന്നിങ്ങനെ നിരവധി കടുവ സങ്കേതങ്ങൾ മദ്ധ്യപ്രദേശിലുണ്ട്.
Comments