ഡൽഹി: ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1.97 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണെന്നും ശോഭനമായ ഭാവിയിലേക്കാണ് പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു. ലോകം ഇന്ത്യയെ ഒരു ശോഭയുള്ള നക്ഷത്രമായി അംഗീകരിച്ചു. ഈ വർഷത്തെ ഇന്ത്യയുടെ വളർച്ച 7.0% ആയി കണക്കാക്കപ്പെടുന്നു. ഇത് എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും ഏറ്റവും ഉയർന്നതാണ്. പകർച്ചവ്യാധിയും യുദ്ധവും കാരണം ആഗോള മാന്ദ്യം ഉണ്ടായിട്ടും ഇന്ത്യയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ച നിർമ്മല സീതാരാമൻ, നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങളും മുന്നോട്ടുള്ള പദ്ധതികൾ ഓരോന്നായി എണ്ണിപ്പറഞ്ഞു.
കൊറോണ പകർച്ചവ്യാധിയുടെ സമയത്ത് ആർക്കും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. 80 കോടിയിലധികം ജനങ്ങൾക്ക് 28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി മോദി സർക്കാർ നടപ്പാക്കി. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ ഉറപ്പാക്കാൻ ഏകദേശം 2 ലക്ഷം കോടിയുടെ മുഴുവൻ ചിലവും കേന്ദ്രം വഹിക്കും. കാർഷിക വായ്പ 20 ലക്ഷം കോടിയായി ഉയർത്തും. അടുത്ത 3 വർഷത്തിനുള്ളിൽ ആദിവാസി വിദ്യാർത്ഥികളെ പിന്തുണയ്‌ക്കുന്ന 740 ഏകലവ്യ മോഡൽ സ്‌കൂളുകളിൽ 38,800 അദ്ധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും സർക്കാർ നിയമിക്കും. പ്രധാനമന്ത്രി അസാസ് യോജനയുടെ അടങ്കൽ തുക 66 ശതമാനം വർദ്ധിപ്പിച്ച് 79,000 കോടി രൂപയായി ഉയർത്തുകയാണെന്ന് സീതാരാമൻ പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്പകൾ തുടരും. സംസ്ഥാനങ്ങള്‍ക്ക് ഒരു വർഷത്തേക്ക് കൂടി പലിശരഹിത വായ്പ അനുവദിക്കും. രാഷ്‌ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്‌ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.
100 നിർണായക ഗതാഗത ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനായി പദ്ധതിയുണ്ട്. നഗരാസൂത്രണം ഏറ്റെടുക്കാൻ സംസ്ഥാനങ്ങളെയും നഗരങ്ങളെയും പ്രോത്സാഹിപ്പിക്കും. 2.4 ലക്ഷം കോടി രൂപ റെയിൽവേ വികസനത്തിന് അനുവദിക്കുന്നു. ഈ കണക്ക് 2013-14 ബജറ്റിനേക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണ്. ചരക്ക് ഗതാഗതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 75,000 കോടിയുടെ നിക്ഷേപം ഇന്ത്യൻ റെയിൽവേയെ അതിന്റെ മോഡൽ വിഹിതം വർദ്ധിപ്പിക്കാൻ സഹായിക്കും. മോഡൽ വിഹിതം ഇപ്പോൾ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനുള്ള ദേശീയ റെയിൽ പദ്ധതിയുടെ ലക്ഷ്യത്തിന് അനുസൃതമാണിത്. ഇന്ത്യയുടെ പരുത്തി ഉത്പാദനക്ഷമത ആഗോള ശരാശരിയേക്കാൾ 40% കുറവാണ്. പരുത്തിയുടെ ഉത്പാദനക്ഷമതയും കയറ്റുമതിയും മെച്ചപ്പെടുത്തും.
അടുത്ത 3 വർഷത്തിനുള്ളിൽ ഒരു കോടി കർഷകർക്ക് കൃഷി ചെയ്യാനുള്ള സഹായം ലഭിക്കും. 10,000 ബയോ ഇൻപുട്ട് റിസോഴ്‌സ് സെന്ററുകൾ സ്ഥാപിക്കും. ഉൽപന്നങ്ങൾ സംഭരിക്കാനും ന്യായമായ വില ലഭ്യമാക്കാനും കർഷകരെ സഹായിക്കുന്നതിന് വിപുലമായ പദ്ധതികൾ നടപ്പാക്കും. വികേന്ദ്രീകൃത സംഭരണ ശേഷി സൃഷ്ടിക്കുന്നത് വിളവെടുപ്പിനു ശേഷമുള്ള നഷ്ടം തടയുക മാത്രമല്ല, 10,000 എഫ്പിഒ പ്രോഗ്രാം, ഓപ്പറേഷൻ ഗ്രീൻസ്, ഇഎൻഡബ്ല്യുആർ (ഇലക്‌ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രസീതുകൾ) എന്നിവയ്‌ക്കൊപ്പം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് സഹായകവും ഉത്തേജകവുമാണ്. കാർഷിക വിതരണ ശൃംഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാർഷിക മൂല്യ ശൃംഖലയുടെ നിയന്ത്രണങ്ങൾ തുറന്നു കൊടുക്കാൻ കഴിയുന്ന സ്വാഗതാർഹമായ ചുവടുവെപ്പാണ് അഗ്രി ആക്‌സിലറേറ്റർ ഫണ്ട്. ഇത് സ്റ്റാർട്ടപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി യുവ സംരംഭകരെ കാർഷിക സേവനങ്ങളിലേക്ക് കടന്നു വരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
Comments