കൈത്തറിയിൽ കളറായി നിർമലാ സീതാരാമൻ ; അറിയാം ഇമ്മിണി സാരി കാര്യം!
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈത്തറിയിൽ കളറായി നിർമലാ സീതാരാമൻ ; അറിയാം ഇമ്മിണി സാരി കാര്യം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 06:13 pm IST
Facebook
Twitter
WhatsAppTelegram

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുന്ന പോലെ തന്നെ ഭാരതീയരുടെ ശ്രദ്ധാകേന്ദ്രമാണ് നിർമലാ സീതാരാമനും.അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പതിവല്ല, കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തിന്റെ പതിവാണ്. കാരണം മറ്റൊന്നുമല്ല… ധനമന്ത്രിയുടെ സാരിയാണ്!

ഇത്തവണയും സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ഏറെ ചർച്ചാ വിഷയമായിരുന്നു നിർമലാ സീതാരാമന്റെ സാരിയും ആഭരണങ്ങളും. എല്ലാ വർഷത്തെയും പോലെ ഇന്ന് എന്തായിരുന്നു പ്രത്യേകത എന്നറിയാനാണ് ഇന്റർനെറ്റ് ലോകം കാത്തിരുന്നത്. കറുപ്പും സ്വർണവും കലർന്ന ബോർഡറോട് കൂടിയ ചുവപ്പ് നിറത്തിലുള്ള സാരി ധരിച്ചാണ് 2023-ലെ ബജറ്റ് അവതരിപ്പിക്കാനായി നിർമലാ സീതാരാമനെത്തിയത്. ഒപ്പം സ്വർണ നിറത്തിലുള്ള കമ്മലും വളകളും ധരിച്ച് അതി ലളിതമായാണ് ധനമന്ത്രി പാർലമെന്റിലെത്തിയത്. ഹിന്ദു സംസ്‌കാര പ്രകാരം ചുവപ്പ് സ്ത്രീ ശക്തിയുടെ പ്രതിരൂപമായ ദുർഗാദേവിയെ പ്രതിനിധീകരിക്കുന്നു. അതിനാലാണ് ചുവപ്പ് സാരിയിൽ എത്തിയത്.

2019 മുതൽ എല്ലാ ബജറ്റ് അവതരണത്തിലും ധനമന്ത്രിയുടെ സാരി ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് മുതലുള്ള ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി ധരിച്ചിരുന്നത് കൈത്തറിയിൽ നെയ്‌തെടുത്ത സാരികളായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. സാരിയോടുള്ള തന്റെ ഇഷ്ടം പൊതുവേദികളിലും അവർ പങ്കുവെച്ചിട്ടുണ്ട്. കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നയാളാണ് നിർമലാ സീതാരാമൻ. സിൽക്ക്, കോട്ടൺ, ഒഡീഷ തുടങ്ങിയ ഇടങ്ങളിലെ സാരികളോടാണ് ധനമന്ത്രിയ്‌ക്ക് പ്രത്യേക ഇഷ്ടം. ഒരോ വർഷവും പുതിയ വർണത്തിലും പാരമ്പര്യത്തിലുമുള്ള സാരി ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. അറിയാം സാരി വിശേഷങ്ങൾ…

കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി ധരിച്ചത് റസ്റ്റ്-മെറൂൺ നിറത്തിലുള്ള ബോംകൈ സാരിയായിരുന്നു. വെള്ളി നിറത്തിലുള്ള ബോർഡർ ഉള്ള സാരി എത്തിയത് ഒഡീഷയിൽ നിന്നായിരുന്നു. 2021-ലെ ബജറ്റ് അവതരണത്തിനെത്തിയപ്പോൾ ചുവപ്പും ഓഫ് വൈറ്റും ചേർന്ന പോച്ചംപളളി സാരിയാണ് ധരിച്ചിരുന്നത്.  തെലങ്കാനയിലെ ഭൂദാനിലുള്ള പോച്ചംപള്ളിയിൽ നെയ്‌തെടുത്ത സാരിയാണ് ഇത്. 2020-ൽ ക്രിസ്പ് യെല്ലോ-ഗോൾഡ് നിറത്തിലുള്ള സിൽക് സാരി ആണ് ധരിച്ചിരുന്നത്. നീല നിറത്തിലുള്ള ബോർഡറാണ് ഉണ്ടായിരുന്നത്.

2019-ലാണ് നിർമലാ സീതാരാമൻ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. പ്രഥമ ബജറ്റ് അവതരണത്തിൽ പിങ്ക് മംഗൾഗിരി സാരിയിൽ തിളങ്ങിയാണ് മന്ത്രിയെത്തിയത്. ബജറ്റ് രേഖകൾ ബ്രീഫ് കേസിൽ കൊണ്ടുവരുന്ന പതിവ് മാറ്റിയതും അന്ന് മുതലായിരുന്നു. ദേശീയ മുദ്ര പതിപ്പിച്ച ചുവപ്പ് സിൽക് തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് പേപ്പറുകൾ കൊണ്ടുവന്നത്.

Tags: sareenirmala seetaraman
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies