ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം ആക്രമിക്കുമെന്ന ഭീഷണിയെ തുടർന്ന് ക്ഷേത്രത്തിന്റെ സുരക്ഷവർദ്ധിപ്പിച്ച് പോലീസ്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അജ്ഞാത ഭീക്ഷണി സന്ദേശം എത്തിയത്. രാംലാല സദനിൽ താമസിക്കുന്ന മനോജ് കുമാറിനായിരുന്നു അഞ്ജാത സന്ദേശമെത്തിയത്. ഉടൻ തന്നെ ഇയാൾ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
ഡൽഹിയിൽ നിന്നാണ് വിളിക്കുന്നതെന്നും ഇന്ന് രാവിലെ 10 മണിക്ക് രാമക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്നുമായിരുന്നു സന്ദേശം. ഭീഷണി സന്ദേശത്തെ തുടർന്ന് രാമക്ഷേത്രത്തെ മുഴുവൻ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അജ്ഞാതന്റെ ഫോൺ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Comments