തിരഞ്ഞെടുപ്പ് ചൂടിൽ ത്രിപുര; ബിജെപിയുടെ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി ജെപി നദ്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പ് ചൂടിൽ ത്രിപുര; ബിജെപിയുടെ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 11:26 am IST
Facebook
Twitter
WhatsAppTelegram

അഗർത്തല: തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ത്രിപുരയിൽ. വിജയ് സങ്കൽപ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിച്ച വിവിധ പ്രചരണ പരിപാടികളിലും പങ്കെടുത്തു.

സത്രീകളുടെയും കുട്ടികളുടെയും പാവപ്പെട്ടവരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ബിജെപി സർക്കാർ കൂടുതൽ മുൻഗണന നൽകുന്നതെന്ന് വിജയ് സങ്കൽപ് യാത്രയിൽ പങ്കെടുത്തുകൊണ്ട് നദ്ദ പറഞ്ഞു. അഞ്ച് വർഷം മുൻപ് ഉണ്ടായിരുന്ന ത്രിപുരയല്ല ഇപ്പോൾ ഉള്ളതെന്നും സമസ്ത മേഖലകളിലും സംസ്ഥാനം പുരോഗതി കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഉജ്ജ്വല യോജന, ആവാസ് യോജന തുടങ്ങിയ പദ്ധതികൾ ജനജീവിതത്തെ മാറ്റിമറിച്ചുവെന്നും വനവാസി സമൂഹത്തെ ശാക്തീകരിക്കാനായി സർക്കാർ സ്വീകരിച്ച നടപടികൾ സംസ്ഥാനത്ത് ഫലം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വികസന കുതിപ്പ് നടത്തുകയാണെന്നും അതിനൊപ്പം ത്രിപുരയും വളരുകയാണെന്നും നദ്ദ പറഞ്ഞു. അഞ്ച് വർഷമുമ്പ് സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കാത്ത സ്ഥിതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മുഖ്യമന്ത്രി മാണിക് സാഹയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്കവും നടത്തിവരുകയാണ്. കേന്ദ്രമന്ത്രി സമൃതി ഇറാനി, ചലച്ചിത്രതാരം മിഥുൻ ചക്രവർത്തി തുടങ്ങിയവർ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.

 

Tags: Bharatiya Janata PartyTripura Assembly Election
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies