ദിസ്പൂർ: അസമിലെ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കടത്ത്. പോലീസും ബിഎസ്എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കള്ളക്കടത്തുകാരിൽ നിന്ന് 5 കന്നുകാലികളെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ മങ്കച്ചാർ ജില്ലയിലെ കേസർവിത ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കന്നുകാലികളെ രക്ഷപ്പെടുത്തി. എന്നാൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നേരത്തെയും ഇത്തരം സംഭവങ്ങൾ അതിർത്തികളിൽ ഉണ്ടായിട്ടുണ്ട്. കന്നുകാലി കടത്തുകാരെ പോലീസുകാർ പിടികൂടുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
Comments