ബംഗളൂരു: മംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഭക്ഷ്യ വിഷ ബാധ. ശക്തി നഗറിലെ സിറ്റി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. 150- ൽ അധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളേജിലെ മൂന്ന് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഞായറാഴ്ച ഹോസ്റ്റലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയെന്നാണ് പ്രാഥമിക നിഗമനം. വയറിളക്കം, വയറുവേദന, ഛർദ്ദി എന്നീ ബുദ്ധിമുട്ടുകളാണ് മിക്കവർക്കും പ്രകടമായത്. തിങ്കളാഴ്ച രാവിലെ ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
52 -വിദ്യാർത്ഥികളെ മാംഗ്ലൂരുവിലെ എം ജെ ആശുപത്രിയിലും 42- വിദ്യാർത്ഥികളെ കങ്കനാടിയിലെ ഫാദർ മുള്ളർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Comments