മുംബൈ : പൂനെ ചിഞ്ച്വാദ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഗംഭീര വിജയം കൈവരിക്കുമെന്ന് ബിജെപി എംഎൽഎ രാധാകൃഷ്ണ വിഖേ പട്ടേൽ. പ്രവർത്തകരാണ് പാർട്ടിയുടെ ശക്തിയെന്നും വിജയം ഉറപ്പാണെന്നും എംഎൽഎ പറഞ്ഞു.
‘ഞങ്ങൾക്ക് പൂനെയിലും ചിഞ്ച്വാദിലും ഉപമുഖ്യമന്ത്രി ഫഡ്നാവിസ്, ചന്ദ്രകാന്ത് പട്ടേൽ എന്നിവരെ പോലുള്ള ശക്തരായ പ്രവർത്തകരുണ്ട്. പൂനെ ഉപതിരഞ്ഞെടുപ്പിൽ ഞങ്ങൾ വൻഭൂരിപക്ഷത്തോടെ വിജയിക്കും.’ അന്തരിച്ച എംഎൽഎ ലക്ഷ്മൺ ജഗ്താപിന്റെ ഭാര്യ അശ്വിനി ജഗ്താപിനെ ചിഞ്ച്വാദിലെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതായും രാധാകൃഷ്ണ വിഖേ പട്ടേൽ അറിയിച്ചു.
കസ്ബ പേട്ടിൽ, പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹേമന്ത് രസനെ മത്സരിക്കും. ബിജെപി നേതാക്കളായ മുക്ത ശൈലേഷ് തിലകിന്റെയും ലക്ഷ്മൺ പാണ്ഡുരംഗ് ജഗ്താപിന്റെയും മരണത്തെ തുടർന്നാണ് കസ്ബ പേട്ടിലും ചിഞ്ച്വാദിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Comments