ന്യൂഡൽഹി : വിദേശകാര്യ മന്ത്രി ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ്കെല്ലവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി. ഫോണി ലൂടെയാണ് രണ്ടുപേരും ചർച്ച ചെയ്തത്. ഇന്ത്യയിലെ ജി-20 അദ്ധ്യക്ഷതയെക്കുറിച്ചും അവലോകനം നടത്തി.
മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയുടെ ജി-20 പ്രസിഡൻസിയുടെ അജണ്ട ചർച്ച ചെയ്തതായും ജയശങ്കർ ട്വിറ്ററിൽ കുറിച്ചിരുന്നു.
ബിബിസി ഡോക്യുമെന്റെറി ഇന്ത്യയിൽ വിവാദമുണ്ടാക്കിയതിനു ശേഷം ജയശങ്കറും കെല്ലവർലിയും തമ്മിലുള്ള ആദ്യ സംവാദമാണിത്. കൂടാതെ പ്രതിരോധം,സുരക്ഷ, വ്യാപാരം , നിക്ഷേപം ,ജനങ്ങളുമായുള്ള സമ്പർക്കം എന്നിവ ശക്തിപ്പെടുത്താൻ വേണ്ടി ഇരുപക്ഷവും നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇരുവിഭാഗവും ഉഭയകക്ഷി ബന്ധത്തെ സമഗ്രമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുകയും ചെയ്തു.
Comments