മലക്കപ്പാറയുടെ മനസ്സറിഞ്ഞ ജനനായകൻ; വനവാസി ഊരിന് ഫൈബർ ബോട്ട് സമ്മാനമായി നൽകി സുരേഷ് ​ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലക്കപ്പാറയുടെ മനസ്സറിഞ്ഞ ജനനായകൻ; വനവാസി ഊരിന് ഫൈബർ ബോട്ട് സമ്മാനമായി നൽകി സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 04:30 pm IST
FacebookTwitterWhatsAppTelegram

സ്‌നേഹ സ്പർശത്തിന്റെ മറ്റൊരു പേരാണ് സുരേഷ് ഗോപി. ഒരു സൂപ്പർതാരത്തിന്റെ യാതൊരുവിധ തലക്കനങ്ങളുമില്ലാത്ത ഒരു നടനുണ്ടെങ്കിൽ മലയാളികൾക്ക് അത് സുരേഷ് ഗോപിയാണ്. രാഷ്‌ട്രീയത്തിൽ സജീവമാകുന്നതിനും വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ നടനാണ് അദ്ദേഹം. ജനനായകൻ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച പേരാണ് സുരേഷ് ഗോപി എന്നത്. ഇപ്പോഴിതാ, തന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ച് മലക്കപ്പാറയിലെ വനവാസികൾക്ക് ആശുപത്രിയിൽ പോകുന്നതിനടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഫൈബർ ബോട്ട് സമ്മാനമായി നൽകിയിരിക്കുകയാണ് താരം. നടൻ ടിനി ടോമാണ് സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനം മലക്കപ്പാറയിലെത്തി ജനങ്ങൾക്ക് സമ്മാനിച്ചത്. ഫേയ്സ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം ടിനി ടോം പങ്കുവെച്ചിരിക്കുന്നത്.

വനവാസി സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി സുരേഷ് ​ഗോപി നടത്തുന്ന പ്രവർത്തനങ്ങൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എംപി ആയിരിക്കെ കേരളത്തിലെ വനവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തിയ വ്യക്തിയാണ് അദ്ദേഹം. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ അന്ന് സുരേഷ് ഗോപി സഭയിൽ നിരത്തി. എംപിയായിരിക്കെ വനവാസി സമൂഹത്തിന് വേണ്ടി അദ്ദേഹം ധാരാളം കാര്യങ്ങൾ ചെയ്തിരുന്നു. ഔദ്യോ​ഗിക കാലാവധി കഴിഞ്ഞ ശേഷവും അദ്ദേഹം ആ പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വാഹന സൗകര്യങ്ങൾ ഇല്ലാത്ത ആതിരപ്പള്ളി വനവാസി ഊരുകളിൽ ആധുനിക സ്ട്രച്ചർ സുരേഷ് ​ഗോപി വാങ്ങി നൽകിയത്. അരകാപ്പ്, വീരൻകുടി, വെട്ടിവിട്ട കാട് ഊരുകളിലെ വനവാസികൾക്കാണ് താരം തണലായത്. മതിയായ റോഡ് സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ ആശുപത്രിയിലേയ്‌ക്ക് രോ​ഗിയെ കൊണ്ടു പോകാൻ മുളയിൽ തുണികെട്ടി ഉണ്ടാക്കിയ സ്ട്രച്ചറുകളാണ് ഉപയോ​ഗിക്കുന്നത്. ഇതിന് പകരമായാണ് ആധുനിക സ്ട്രച്ചറുകൾ സുരേഷ് ​ഗോപി നൽകിയത്. മലക്കപാറയിൽ പൊതു ശൗചാലയം നിർമ്മിക്കാമെന്നും ജനങ്ങൾക്ക് സുരേഷ് ​ഗോപി ഉറപ്പ് നൽകിയിരുന്നു.

 

Tags: boatSuresh GopiMalakkapparaTINY TOM
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies