എറണാകുളം: ഇന്ധന സെസ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും പത്തനംതിട്ടയിലും ബിജെപി സംഘടിപ്പിച്ച മാർച്ചിൽ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി.
ബിജെപിയുടെ കോട്ടയം കളക്ട്രേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചി കണയൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ആലപ്പുഴയിൽ നടന്ന കളക്ട്രേറ്റ് മാർച്ച് നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് നടന്ന മാർച്ചിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പങ്കെടുത്തു.
നേരത്തെ ജനദ്രോഹ ബജറ്റിനെതിരെ കഴിഞ്ഞവിവസം യുവമോർച്ച സംഘടിപ്പിച്ച മാർച്ചിലും സംഘർഷമുണ്ടായിരുന്നു. നിയമസഭ മാർച്ചിൽ ഗ്രനേഡ് പ്രയോഗിച്ചതിന് പിന്നാലെ പ്രവർത്തകർക്ക് പരിക്കേറ്റു. രാമേശ്വരം ഹരിയ്‌ക്കാണ് പരിക്കേറ്റത്. തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Comments