എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ആർത്തവമെന്ന് തെറ്റിദ്ധരിപ്പിച്ച് അതിവിദഗ്ധമായ സ്വർണം കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. ഇവരിൽ നിന്ന് 582.64 ഗ്രാം ഭാരമുള്ള അഞ്ച് സ്വർണക്കട്ടികൾ പിടികൂടി. വിപണിയിൽ ഇതിന് 29.89 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.
റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരിയുടെ പക്കൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. യുവതി ധരിച്ചിരുന്ന നാപ്കിനുള്ളിലാണ് സ്വർണക്കട്ടികൾ ഒളിപ്പിച്ചിരുന്നത്. സാനിറ്ററി നാപ്കിനിൽ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആർത്തവമെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യുവതിയുടെ ശ്രമം.
സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ദേഹ പരിശോധന വേണമെന്ന് നിർദേശിച്ചു. എന്നാൽ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. എന്നാൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ഇറ്റലിയിൽ നിന്ന് ദോഹ വഴി നെടുമ്പാശേരിയിൽ എത്തിയ മറ്റൊരു യാത്രക്കാരിയിൽ നിന്ന് 480.25 ഗ്രാം സ്വർണം പിടികൂടിയിരുന്നു. യാത്രക്കാരിയുടെ ഹാൻഡ് ബഗേജിൽ ഒളിപ്പിച്ച നിലയിലാണ് സ്വർമം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Comments