വിള്ളൽ മറ നീക്കി പുറത്ത്; എം.എ. ബേബിക്കും എ. വിജയരാഘവനുമെതിരേ എ.കെ. ബാലൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിള്ളൽ മറ നീക്കി പുറത്ത്; എം.എ. ബേബിക്കും എ. വിജയരാഘവനുമെതിരേ എ.കെ. ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 12:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ എം.എ. ബേബിക്കും എ. വിജയരാഘവനുമെതിരേ കടുത്ത വിമർശനം ഉന്നയിച്ച് എ.കെ. ബാലൻ. കഴിഞ്ഞ ദിവസം കൽക്കത്തയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് ബാലൻ വിമർശനം ഉന്നയിച്ചത്. തെലങ്കാനയിലും ആന്ധ്രയിലും സിപിഎമ്മിൽ ഉയർന്നുവന്ന അഴിമതി, സ്വത്വവാദ പരാതികൾ എന്നിവ പരിശോധിക്കാൻ പി.ബി. അന്വേഷണ കമ്മിഷനെ നിർദ്ദേശിച്ചിരുന്നു. ഈ കമ്മിഷനിൽ അശോക് ധാവ്‌ളെയെക്കോപ്പം കേരളത്തിൽ നിന്നുള്ള എം.എ. ബേബിയും എ. വിജയരാഘവനും അംഗങ്ങളാണ്.

അന്വേഷണ കമ്മിഷൻ റിപ്പോർട്ട്, യോഗത്തിൽ ചർച്ചയ്‌ക്കെടുക്കവെയാണ് കമ്മിഷൻ അംഗങ്ങളായ ബേബിയും വിജയരാഘവനും സ്വീകരിച്ച നിലപാടിനെ ബാലൻ ചോദ്യം ചെയ്തത്. കേന്ദ്ര നേതൃത്വം അറിയാതെ സംസ്ഥാനത്ത് ‘ബഹുജൻ ലെഫ്റ്റ് പാര്ട്ടി’ എന്ന പുതിയ പാർട്ടിയുണ്ടാക്കിയെന്നാണ് തെലങ്കാനയിലെ പരാതി. ആന്ധ്രാപ്രദേശിൽ സംസ്ഥാന സമ്മേളനം അട്ടിമറിച്ച് സെക്രട്ടറിയെയും സെക്രട്ടേറിയേറ്റിനെയും നിശ്ചയിക്കുകയും അഴിമതി ആരോപണ വിധേയരെ നേതൃത്വം സംരക്ഷിച്ചെന്നുമാണ് ആന്ധ്രയിൽ നിന്നുള്ള പരാതി.

ആരോപണങ്ങളിൽ കഴമ്പില്ലെന്നും തെലുങ്കാനയിലെ രാഘവുലു ഉൾപ്പെടെയുള്ള നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് ബേബിയും വിജയരാഘവനും സിസിയിൽ സ്വീകരിച്ചത്. എന്നാൽ ധാവ്‌ളെ ഇതിനെതിരെ വിയോജിക്കുകയും പരാതി ഗൗരവമുള്ളതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചത്തെ സിസിയിൽ ബേബി റിപ്പോർട്ട് അവതരിപ്പിച്ചെങ്കിലും ധാവ്ളെയുടെ വിയോജനക്കുറിപ്പ് തമസ്‌കരിക്കുകയായിരുന്നു. ഇതിനെ എ.കെ. ബാലൻ ചോദ്യം ചെയ്യുകയായിരുന്നു. സമാന്തര പാർട്ടിയുണ്ടാക്കുന്നതും സ്വത്വവാദം പ്രോത്സാഹിപ്പിക്കുന്നതും ഗൗരവ പ്രശ്നങ്ങളല്ലേയെന്ന് ബാലൻ ചോദിച്ചു. വിമർശനം മറ്റു സി.സി. അംഗങ്ങളും ഏറ്റെടുത്തതോടെ വിമർശനം അംഗീകരിച്ച് സി.സി. റിപ്പോർട്ട് പിൻവലിക്കുകയും വിഷയം വീണ്ടും പി.ബി. പരിശോധിക്കുമെന്നും തീരുമാനിച്ചു.

കാരാട്ട് പക്ഷത്തെ പ്രമുഖനായ ബി.വി. രാഘവുലുനെതിരെയുള്ള ബാലന്റെ രംഗപ്രവേശത്തോടെ എല്ലാകാലവും കാരാട്ടിനോപ്പം നിൽക്കാറുള്ള കേരള ഘടകത്തിലെ വിള്ളൽ മറ നീക്കി പുറത്തായതായാണ് വിലയിരുത്തൽ.

Tags: CPIMm a babya k balan
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies