കൗണ്ടർ ഹൈജാക്ക് ഫോഴ്‌സിന്റെ മുൻ കമാൻഡർ; ലഡാക്കിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണറായി ബി.ഡി മിശ്ര
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൗണ്ടർ ഹൈജാക്ക് ഫോഴ്‌സിന്റെ മുൻ കമാൻഡർ; ലഡാക്കിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണറായി ബി.ഡി മിശ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 11:19 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: രാധാകൃഷ്ണൻ മാത്തൂറിന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകരിച്ചതിനെ തുടർന്ന് അരുണാചൽ പ്രദേശ് ഗവർണറായിരുന്ന ബ്രിഗേഡിയർ ഡോ. ബി.ഡി മിശ്രയെ ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ഇന്ത്യൻ ആർമിയുടെ മുൻ ബ്രിഗേഡിയറാണ് ബി.ഡി മിശ്ര. ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നറിയപ്പെടുന്ന നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) കൗണ്ടർ ഹൈജാക്ക് ഫോഴ്‌സിന്റെ മുൻ കമാൻഡറാണ് അദ്ദേഹം.

1993 ഏപ്രിൽ 24-ന് അമൃത്‌സറിലെ രാജാ സാൻസി എയർഫീൽഡിൽ ഇന്ത്യൻ എയർലൈൻസിന്റെ ഹൈജാക്ക് ചെയ്ത വിമാനത്തിൽ ഓപ്പറേഷൻ നടത്തുകയും രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കുകയും ചെയ്ത NSG (ബ്ലാക്ക് ക്യാറ്റ് കമാൻഡോസ്) കൗണ്ടർ ഹൈജാക്ക് ടാസ്‌ക് ഫോഴ്‌സിന്റെ കമാൻഡറായിരുന്നു മിശ്ര. 124 യാത്രക്കാരെയാണ് വിമാനത്തിൽ നിന്നും മിശ്രയുടെ ടീം രക്ഷപ്പെടുത്തിയത്.

വിമാനം ഹൈജാക്ക് ചെയ്തവരെ വധിച്ചു കൊണ്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ആളപായമോ മറ്റ് നഷ്ടങ്ങളോ ഒന്നും സംഭവിക്കാതെ വളരെ ക‍ൃത്യമായാണ് ഓപ്പറേഷൻ നടന്നത്. ഈ സംഭവത്തിൽ മിശ്ര വഹിച്ച പങ്കിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചിരുന്നു. ഇന്ത്യയുടെ വിവിധ യുദ്ധങ്ങളിലും പ്രധാനപ്പെട്ട മേഖലകളിലും മിശ്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യക്കെതിരായ ചൈനയുടെ ആക്രമണത്തിനെതിരെ (1962), നാഗാലാൻഡിലെ നാഗാ കലാപകാരികൾക്കെതിരെ ( 1963-1964 ), സിയാൽകോട്ട് സെക്ടറിൽ പാക്കിസ്ഥാനെതിരെ (1965), ബംഗ്ലാദേശിന്റെ വിമോചനത്തിൽ പാകിസ്ഥാനെതിരെ (1971), പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാനെതിരെ, ബറ്റാലിയൻ കമാൻഡറായി (1979-1981), ശ്രീലങ്കയിലെ ജാഫ്ന, വവുനിയ, ട്രിങ്കോമാലി എന്നിവിടങ്ങളിൽ ഇന്ത്യൻ സമാധാന സേനയുടെ ലീഡിംഗ് ബ്രിഗേഡ് കമാൻഡറായി എൽടിടിഇയ്‌ക്കെതിരെ( 1987-1988 ), NSG ഫോഴ്സ് കമാൻഡറായി (1990-1995) J &K, പഞ്ചാബിൽ ഭീകരർക്കെതിരെയുമുള്ള പ്രതിരോധങ്ങളിൽ പങ്കെടുത്ത മിശ്ര, വിരമിച്ച ശേഷം കാർഗിൽ യുദ്ധത്തിലും സന്നദ്ധനായി.

Tags: ladakh
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies