ഡൽഹി - മുംബൈ എക്‌സ്പ്രസ് വേ; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി – മുംബൈ എക്‌സ്പ്രസ് വേ; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 08:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം രാജസ്ഥാനിലെ ദൗസയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1400 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണിത്. ഇതിൽ 246 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ദൗസ-ലാൽസോട്ട് എക്സ്പ്രസ് വേയാണ് പ്രധാനമന്ത്രി തുറന്നുകൊടുത്തത്. ഇതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും. മുഴുവൻ മേഖലയിലെയും സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കാൻ എക്‌സ്പ്രസ് വേ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

എക്‌സ്പ്രസ് വേ യാഥാർത്ഥ്യമായതോടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നിക്ഷേപസാധ്യതകൾ കൂടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സബ്കാ സാത്ത് സബ്കാ വികാസ് എന്നത് രാജ്യത്തിനായുള്ള മന്ത്രമാണ്, അത് പിന്തുടർന്ന് ‘സമർത്ഥമായ ഭാരതം നാം നിർമ്മിക്കും, എക്‌സ്പ്രസ് വേ വികസ്വര ഇന്ത്യയുടെ മഹത്തായ ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈവേ പ്രൊജക്ടുകൾ, തുറമുഖങ്ങൾ, റെയിൽവെ, ഒപ്റ്റിക്കൽ ഫൈബർ, മെഡിക്കൽ കോളേജുകൾ തുടങ്ങിയ പദ്ധതികൾ ലക്ഷ്യമിടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികൾ വ്യാപാരികളെയും ചെറുകിട കച്ചവടക്കാരുടെയും ഉന്നമനത്തിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ്, കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ്, മറ്റ് കേന്ദ്ര നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ നിലവിൽ എട്ട് വരി പാതയാണെങ്കിലും ഭാവിയിൽ 12 വരി പാതയായി വികസിപ്പിക്കാനാകും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യൻ നഗരങ്ങൾക്ക് രാജ്യ തലസ്ഥാനവുമായുള്ള ദൂരം കുറയും.

 

Tags: Narendra Modiexpress way
Share
Tweet
SendShare

More News from this section

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

ചരടുവലിക്കുന്നതാര്? രാജ്യവിരുദ്ധ കലാപത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ നടൻ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരൻ

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

Latest News

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies