ന്യൂഡൽഹി: ത്രൈമാസ അറ്റാദായത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഓയിൽ ഇന്ത്യ ലിമിറ്റഡ്. 1746.10 കോടി രൂപയുടെ ലാഭമാണ് ഡിസംബറിന്റെ അവസാന പാദത്തിൽ കമ്പനി നേടിയെടുത്തത്. മുൻ വർഷം ഇതേ കാലയളവിൽ 1244.9 കോടിയായിരുന്നു അറ്റാദായം.
അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഉപഭോഗം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഓയിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഡിസംബർ അവസാനിച്ച പാദത്തിൽ 8.1 ലക്ഷം ടൺ അസംസ്കൃത എണ്ണയുടെ ഉൽപാദനം നടന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 7.5 ലക്ഷം ടണ്ണായിരുന്നു. വാതക ഉൽപ്പാദനവും 7,900 ലക്ഷം ക്യുബിക് മീറ്ററിൽ നിന്ന് 8,000 ലക്ഷം ക്യുബിക് മീറ്ററായി ഉയർന്നു.
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്താലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. നവരത്ന പദവിയുള്ള കമ്പനിയുടെ ആസ്ഥാനം അസമിലാണ്. ഇന്ത്യയ്ക്ക് പുറമെ ഒൻപ്ത് രാജ്യങ്ങളിൽ കൂടി ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്രവർത്തിക്കുന്നുണ്ട്.
Comments