ഭുവനേശ്വർ : അന്താരാഷ്ട്ര റേഡിയോ മേള ഭുവനേശ്വറിൽ നടന്നു. റേഡിയോകളുടെ സുവർണ്ണ കാലം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഭുവനേശ്വറിൽ റേഡിയോ മേള സംഘടിപ്പിച്ചത്. എല്ലാ വർഷവും ഫെബ്രുവരി 13-നാണ് ലോക റേഡിയോ ദിനമായി ആഘോഷിക്കുന്നത്.
റേഡിയോ മേളയുടെ ഭാഗമായി നിരവധി പുരാതന റേഡിയോകൾ പ്രദർശിപ്പിച്ചത്. പഴയതും പുതിയതുമായ ആയിരത്തിലധികം റേഡിയോകളാണ് പ്രദർശിപ്പിച്ചത. റേഡിയോ റിപ്പയർ കടകൾ , പുതിയ റേഡിയോ സെറ്റുകൾ, കൈകൊണ്ട് നിർമ്മിച്ച റേഡിയോകൾ തുടങ്ങി നിരവധി സ്റ്റാളുകൾ മേളയിൽ സംഘടിപ്പിച്ചിരുന്നത്.
സ്വരമാധുര്യമുള്ള സംഗീതം പുരാതന റേഡിയോകളിൽ പ്രവർത്തിപ്പിച്ചാണ് അന്താരാഷ്ട്ര റേഡിയോ മേളയ്ക്ക് സമാപനം കുറിച്ചത്. കൂടാതെ, യുവാക്കൾ മുതൽ പ്രായമായവർ വരെ മേളയുടെ ഭാഗമായി. ഒരു മാദ്ധ്യമംഎന്ന നിലയിൽ റേഡിയോയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിന് ആണ് റേഡിയോ മേള ആഘോഷിക്കുന്നത്.
Comments