എറണാകുളം: മഹാശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 18-ന് ആലുവയിലേയ്‌ക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുമെന്ന് റെയിൽവേ. ശിവരാത്രി ചടങ്ങുകൾക്ക് പോകുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം ഫെബ്രുവരി 18-ന് 16325 നിലമ്പൂർ-കോട്ടയം എക്‌സ്പ്രസ്സ് ഷൊർണൂർ മുതൽ ആലുവ വരെ സാധാരണയുള്ള സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളിൽ കൂടി നിർത്തും. 06461 ഷൊർണ്ണൂർ-തൃശ്ശൂർ പ്രത്യേക എക്‌സ്പ്രസ്സ് ആലുവ വരെ ഓടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു
ഫെബ്രുവരി 19-ന് 16609 തൃശ്ശൂർ-കണ്ണൂർ എക്‌സ്പ്രസ്സ് ആലുവയിൽനിന്നും പുറപ്പെടുന്നതാണെന്നും ശിവരാത്രി ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരായ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു.















