ഒടുവിൽ ട്വിറ്ററിന് പുതിയ സിഇഒ! വൈറലായി ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ ട്വിറ്ററിന് പുതിയ സിഇഒ! വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

പുതിയ ട്വിറ്റർ സിഇഒയുടെ പേര് വെളിപ്പെടുത്തി ഇലോൺ മസ്‌ക്. ഷിബ ഇനു വിഭാഗത്തിൽപ്പെട്ട ഫ്‌ളോക്കി എന്ന വളർത്തു നായയെയാണ് സിഇഒ ചെയറിൽ ഇരുത്തി മസ്‌ക് പരിചയപ്പെടുത്തിയത്. ട്വിറ്ററിന്റെ പുതിയ സിഇഒ മികച്ചതാണെന്ന അടിക്കുറിപ്പോടെയായിരുന്നു മസ്‌കിന്റെ ട്വീറ്റ്. സിഇഒ എന്നെഴുതിയ ട്വിറ്ററിന്റെ ബ്രാൻഡഡ് കറുത്ത ടി-ഷർട്ട് ധരിച്ചാണ് ഫ്‌ളോക്കി ഇരിക്കുന്നത്. കൈകാലുകളുടെ അടയാളത്തോടുകൂടിയ രണ്ട് രേഖകളും മേശപ്പുറത്തുണ്ട്. കൂടാതെ ട്വിറ്റർ ലോഗോയോടുകൂടിയ ചെറിയ ലാപ്‌ടോപും ചിത്രത്തിൽ കാണാം.

സിഇഒ പ്രഖ്യാപനത്തെക്കുറിച്ച് മൂന്ന് ട്വീറ്റുകളാണ് മസ്‌ക് പങ്കുവച്ചത്. ആദ്യ ട്വീറ്റിൽ മസ്‌ക് കുറിച്ചത് ട്വിറ്ററിന്റെ പുതിയ സിഇഒ മികച്ചവനാണ് എന്നായിരുന്നു. രണ്ടാമത്തേതിൽ മറ്റുള്ളവരേക്കാൾ മികച്ചവനാണ് ഫ്‌ളോക്കി എന്നർത്ഥം വരുന്ന തരത്തിൽ ട്വീറ്റ് ചെയ്തു. മുൻ സിഇഒ പരാഗ് അഗർവാളിനെ പരോക്ഷമായി വിമർശിക്കുന്ന തരത്തിലായിരുന്നു ട്വീറ്റ്. മൂന്നാമത്തെ ട്വീറ്റിൽ ഫ്‌ളോക്കിയുടെ സ്‌റ്റൈലിനെ സംബന്ധിച്ചും ട്വീറ്റ് ചെയ്തു.

പോസ്റ്റുകൾ ട്വിറ്ററിൽ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ഫ്‌ളോക്കി മാത്രമേ ജോലി ഏറ്റെടുക്കാൻ ഭ്രാന്ത് കാണിക്കുകയുള്ളുവെന്ന് ഉപയോക്താക്കളിൽ ഒരാൾ കമന്റ് ചെയ്തു. 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരാഗ് അഗർവാൾ ഉൾപ്പടെ നിരവധി ജീവനക്കാരെ പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

 

Tags: twitterElon MuskCEO
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies