കൊല്ലം: പോക്സോ കേസിൽ മദ്രസ അദ്ധ്യപകൻ അറസ്റ്റിൽ. വിദ്യാർത്ഥികളോട് ലൈംഗീക ചുവയൊടെ പെരുമാറിയ എന്ന പരാതിയിലാണ് മദ്രസ അദ്ധ്യപകനെ പോലീസ് പിടികൂടിയത്. മുകുന്ദപുരം സ്വദേശി അബ്ദുൾ വഹാബാണ് പോലീസിന്റെ വലയിലായത്.
പന്മനയിലെ മദ്രസ അദ്ധ്യാപകനായിരുന്നു അബ്ദുൾ വഹാബ് . ഇയാൾ കുട്ടികളുടെ ദേഹത്ത് സ്പർശിക്കുന്നതും ലൈംഗീക ചുവയൊടെ സംസാരിക്കുന്നതും പതിവായിരുന്നു. രണ്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഒളിവിലായിരുന്ന അബ്ദുൾ വബാഹിനെ ചവറ എസ്എച്ച്ഒ വിപിൻ കുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments