ലക്‌നൗ: മഹാശിവരാത്രി ആഘോഷത്തിന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടവും ഉന്നത പോലീസുദ്യോഗസ്ഥരും വാരണസി സന്ദർശിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിലെയും തിലഭാണ്ഡേശ്വർ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ശിവക്ഷേത്രങ്ങളിലെയും ഒരുക്കങ്ങളും ഭക്തർക്ക് വേണ്ടിയുള്ള സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തി.
പോലീസ് കമ്മീഷണർ അശോക് മുത്താ ജെയിൻ, ഡിഎം എസ് രാജലിംഗം എന്നിവരുൾപ്പടെ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും അവലോകന സംഘം ഇന്ന് രാവിലെയാണ് വാരണാസിയിലെത്തിയത്. അതേസമയം കാശി വിശ്വനാഥ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങൾ വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കും. മഞ്ഞളഭിഷേകം നടത്തും ശിവഭക്തരുടെ പ്രധാന ആഘോഷമാണ് മഹാശിവരാത്രി.
ഈ വർഷം ഫെബ്രുവരി 18-നാണ് ശിവരാത്രി. ഉപവാസമനുഷ്ടിക്കുക, കൂവളത്തിലകൾ ശിവന് അർപ്പിക്കുക, രാത്രി ഉറക്കമിളക്കുക ഒക്കെയാണ് ശിവരാത്രി ദിനത്തിലെ പ്രധാന ആചാരങ്ങൾ. കാശി വിശ്വനാഥ ക്ഷേത്രം മുതൽ ഇന്ത്യയിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രി മഹോത്സവം വിപുലമായിട്ടാണ് ആഘോഷിക്കുന്നത്.
Comments