തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇതൊടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ്ണം എത്തി. കഴിഞ്ഞ നാല് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 640 രൂപയുടെ കുറവാണുണ്ടായത്. ഇന്നത്തെ സ്വർണവില ഒരു പവൻ 22 കാരറ്റിന് 41,440 രൂപയാണ്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞ് 180 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 4265 രൂപയാണ്.
വെള്ളിയുടെ വിലയിലും കുറവ് വന്നിട്ടുണ്ട്. ഒരു രൂപയാണ് വെള്ളിക്ക് കുറഞ്ഞത്. വെള്ളിയുടെ വില ഒരു ഗ്രാമിന് 71 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
Comments