മലയാള സിനിയയിലെ വാഹന പ്രേമികലുടെ കൂട്ടത്തിൽ ഇടം പിടിച്ച് മഞ്ജു വാര്യർ. ഇത്തവണ മഞ്ജു സ്വന്തമാക്കിയത്
ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന ബൈക്കാണ്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു തന്നെയാണ് സന്തോഷം പങ്കുവെച്ചത്. 21 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ് ഷോറും വില.
‘ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. എന്നെ പോലുള്ള ഒരുപാട് പേർക്ക് പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു. തമിഴ് സൂപ്പർ താരം അജിത്താണ് തന്നെ ആഡംബര ബൈക്കുകളോട് അടുപ്പിച്ചതെന്ന് മഞ്ജു തന്നെ പറഞ്ഞിരുന്നു. ഇരുവരും ബൈക്കിൽ ലഡാക്ക് യാത്ര നടത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ആഡംബര ബൈക്കിന് പുറമെ റേഞ്ച് റോവറും മിനി കൂപ്പറുമുണ്ട് താരത്തിന്. മിനി കൂപ്പറിന്റെ ഇലക്ട്രിക് വാഹനം അടുത്താണ് മഞ്ജു സ്വന്തമാക്കിയത്. കസ്റ്റം പെയിന്റിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്ഇയാണ് മഞ്ജുവിന്റെ ഗ്യാരേജിലുള്ളത്. 47.20 ലക്ഷം രൂപയാണ് മിനി കൂപ്പർ എസ്ഇയുടെ എക്സ് ഷോറൂം വില.















