ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചകളുടെ വിശേഷങ്ങളടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം നാടിന്‍റെ ആഘോഷമായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചകളുടെ വിശേഷങ്ങളടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം നാടിന്‍റെ ആഘോഷമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 03:41 pm IST
FacebookTwitterWhatsAppTelegram

ചെട്ടികുളങ്ങര: വേറിട്ട പുസ്തക പ്രകാശനം നാടിന്‍റെ ആഘോഷമായി. കുംഭഭരണി കെട്ടുകാഴ്ചളുടെ വിശേഷങ്ങള്‍, കുത്തിയോട്ടം, ഭാഷാശൈലികള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന’ചെട്ടികുളങ്ങര കുംഭഭരണി-ഓടനാടിന്‍റെ പൂരോത്സവം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനമാണ് ജനകീയമായി വിവധ കരകളിലെ കെട്ടുകാഴ്ചക്കുമുമ്പില്‍ നടന്നത്. കെട്ടുകാഴ്ച നിര്‍മ്മാണ വിദഗ്‌ദ്ധര്‍, കുത്തിയോട്ടം ആശാന്മാര്‍, ചുവടുകാര്‍, കരയോഗം ഭാരവാഹികള്‍, അക്കാദമിക്കുകള്‍, നാട്ടുകാര്‍ എന്നിവര്‍ചേര്‍ന്നാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്.

ഓണാട്ടുകര പ്രദേശത്തിന്‍റെ സവിശേഷതകള്‍, ചെട്ടികുളങ്ങരയിലെ ഉത്സവക്കാഴ്ചകള്‍, കുത്തിയോട്ടം എന്നിവയെക്കുറിച്ചെല്ലാം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ രചിക്കപ്പെട്ടതാണ് ചെട്ടികുളങ്ങര കുംഭഭരണി: ഓടനാടിന്‍റെ പൂരോത്സവം എന്ന ഈ പുസ്തകം. ചെട്ടികുളങ്ങരയിലെ സാംസ്കാരിക സവിശേഷതകള്‍ ഓണാട്ടുകരയെ എങ്ങനെയെല്ലാം സ്വാധീനിച്ചിരിക്കുന്നുവെന്ന് ലളിതമായി പുസ്തകത്തിനു വിവരിക്കുന്നു. ബുദ്ധമതസ്വാധീനം, ഭാഷാ ശൈലികള്‍, കെട്ടുകാഴ്ച നിര്‍മ്മാണം, അവയുടെ സഞ്ചാരവഴികള്‍, ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ എന്നിവകളുടെ വിവരണം സൂക്ഷ്മ ചരിത്രാഖ്യാനത്തിന്‍റെ തലത്തിലേക്ക് രചനയെ ഉയര്‍ത്തിനിര്‍ത്തുന്നു. ഹരികുമാർ ഇളയിടത്താണ് രചയിതാവ്.

വിവധ കരകളില്‍നടന്ന ചടങ്ങില്‍ ശ്രീദേവിവിലാസം ഹൈന്ദവകരയോഗം പ്രസിഡന്‍റ് ഹരികൃഷ്ണന്‍, ഢോ. മധുസൂദനന്‍പിള്ള, പ്രൊഫ. രാധാകൃഷ്ണക്കുറുപ്പ്, ഡി. അനില്‍പ്രസാദ്, ജി. ഗോപകുമാര്‍, രാ ജേഷ് കണ്ണമംഗലം, എന്‍. രാജന്‍, സുമേഷ് നായര്‍, രഘുനാഥ് മങ്ങാട്ട്, കെ. രാമചന്ദ്രന്‍ , വേണുഗോപാല്‍ പരമേശ്വരന്‍, രാധാകൃഷ്ണ പിള്ള ആഞ്ഞിലിപ്ര, ആദര്‍ശ് ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രീദേവിവിലാസം ഹിന്ദുമതകണ്‍വന്‍ഷന്‍ പ്രസിഡന്‍റ് ഹരികൃഷ്ണന്‍ ഈരേഴതെക്ക് ഹൈന്ദവകരയോഗം സെക്രട്ടറി ജയകുമാര്‍, കെട്ടുകാഴ്ച ശില്പികള്‍, കുത്തിയോട്ടം കലാകാരന്മാര്‍ എന്നിവര്‍ചേര്‍ന്ന് ഈരേഴ തെക്ക് കുതിരച്ചുവട്ടില്‍ പുസ്തകം പ്രകാശനം ചെയ്യുന്നു.

Tags: Chettikulangara Kumbha Bharani
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies