വിട്ടുവീഴ്ചയില്ല; 4,000-ത്തിലധികം കേസുകളിൽ 3,000 അറസ്റ്റുകൾ: രണ്ട് വർഷത്തിനുള്ളിൽ ശൈശവ വിവാഹം അവസാനിപ്പിക്കുമെന്ന് അസം സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിട്ടുവീഴ്ചയില്ല; 4,000-ത്തിലധികം കേസുകളിൽ 3,000 അറസ്റ്റുകൾ: രണ്ട് വർഷത്തിനുള്ളിൽ ശൈശവ വിവാഹം അവസാനിപ്പിക്കുമെന്ന് അസം സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 02:09 pm IST
child marriage

child marriage

Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ശൈശവ വിവാഹത്തിന് എതിരെയുള്ള പോരാട്ടം ശക്തമായി തുടർന്ന് അസം സർക്കാർ. സംസ്ഥാന വ്യാപകമായി നടപടി ആരംഭിച്ചതിന് ശേഷം രണ്ടാഴ്ചയ്‌ക്കിടെ പോലീസ് 4,244 കേസുകൾ രജിസ്റ്റർ ചെയ്യ്തു. ഇതിൽ ഫെബ്രുവരി 17 വരെ 3,058 വ്യക്തികളെ അറസ്റ്റ് ചെയ്തെന്നും അസം ഡിജിപി, ജി.പി. സിംഗ് പറഞ്ഞു.

കഴിഞ്ഞ വർഷം ആരോഗ്യ വിദഗ്‌ദ്ധർ നടത്തിയ സർവേകളിൽ ധുബ്രി, സൗത്ത് സൽമാര, ബാർപേട്ട, ഗോൾപാറ തുടങ്ങിയ ജില്ലകളിൽ ശൈശവ വിവാഹത്തിന്റെ തോത് വളരെ തലാണെന്ന വിവരം കണ്ടെത്തിയിരുന്നു. അധികം കേസുകളും അറസ്റ്റുകളും ഈ ജില്ലകളിൽ നിന്നാണെന്നും ഡിജിപി സിംഗ് കൂട്ടിച്ചേർത്തു.

അതേസമയം രണ്ട് വർഷത്തിനകം അസമിൽ ശൈശവ വിവാഹം തടയാനായി ശക്തമായ നിയമ സംവിധാനം ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. നിരവധിപേർ ഉൾപ്പെടുന്ന ഈ ദൗത്യത്തിന് മതിയായ ബഡ്ജറ്റ് പിന്തുണ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പോലീസ് സൂപ്രണ്ടുമാരുമായും ഡെപ്യൂട്ടി കമ്മീഷണർമാരുമായും നടത്തിയ കോൺഫറൻസിന് ശേഷമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുവാഹത്തിയിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജിൽ നടന്ന കോൺഫറൻസിൽ ഗാവ് പഞ്ചായത്തുകളുടെ സെക്രട്ടറിമാരും പങ്കെടുത്തായി ബിശ്വ ശർമ്മ വ്യക്തമാക്കി.

ശൈശവ വിവാഹം നടത്തുന്നവർക്കെതിരെ സാധ്യമായ ഏറ്റവും കഠിനമായ നടപടി സ്വീകരിക്കും. ഓരോ ആറുമാസം കൂടുമ്പോൾ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോൺഫറൻസിന് ശേഷം പ്രാദേശിക മാദ്ധ്യമങ്ങളോട് സംസാരിക്കവെ ശർമ്മ പറഞ്ഞു. സർക്കാർ, നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് നടപടിയെടുക്കുമെന്നും, രണ്ട് വർഷത്തിനുള്ളിൽ ശൈശവ വിവാഹം തടയാൻ കഴിയുന്ന സാങ്കേതികപദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശൈശവ വിവാഹ കേസുകൾ റിപ്പോ‍ർട്ട് ചെയ്യാൻ കോൾ സെന്ററുകൾ സ്ഥാപിക്കും, തുടർന്ന് അന്വേഷണത്തിലൂടെ കുടുംബത്തിന്  നോട്ടീസ് അയക്കും. കാലക്രമേണ ശൈശവ വിവാഹമില്ലാത്ത സംസ്ഥാനമായി അസം മാറുമെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

നിലവിൽ നിരവധി കുടുംബങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങൾ റദ്ദാക്കിയതായി സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച ശർമ്മ ട്വീറ്റ് ചെയ്തിരുന്നു. ശൈശവ വിവാഹത്തിനെതിരായ സർക്കാരിന്റെ നടപടിയ്‌ക്ക് ലഭിച്ച മികച്ച പ്രതികരണമാണിതെന്നും ട്വീറ്റിൽ പറയുന്നു.

ശൈശവ വിവാഹം ഒരു സാമൂഹിക വിപത്താണെന്നും ഈ ദുരാചാരം അവസാനിപ്പിക്കുന്നത് ഉറപ്പാക്കാൻ അസം സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കുറ്റകൃത്യത്തിന്റെ “പ്രതികളെയും കുറ്റവാളികളെയും” പിടികൂടുക എന്ന ലക്ഷ്യത്തിലാണ് അസം സർക്കാർ പ്രവർത്തിക്കുന്നത്. ഇതിൽ അവരുടെ മതവുമായി യാതൊരു ബന്ധമില്ലെന്നും ശർമ്മ വ്യക്തമാക്കി.

ശൈശവ വിവാഹ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ 2,950 പുരുഷന്മാരും 93 സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3047 അറസ്റ്റുകളിൽ 251 പേർക്ക് മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂ. ഈ കുറ്റങ്ങൾ ചുമത്തി കേസെടുത്ത 6,700 പേരിൽ 2,587 പേരെ ജുഡീഷ്യൽ കസ്റ്റഡിയിലും 56 പേരെ പോലീസ് കസ്റ്റഡിയിലും അയച്ചതായി ശർമ്മ അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ പോക്സോ നിയമ പ്രകാരവും 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS-5) പ്രകാരം, 20 നും 24 നും ഇടയിൽ പ്രായമുള്ള ധുബ്രിയിലെ 50.8 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരായിരുന്നു. ഇതിൽ 15-19 വയസ് പ്രായമുള്ള 22.4 ശതമാനം പേർ അമ്മമാരും, ഗർഭിണികളും ആയിരുന്നു.

Tags: child marriage
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies