ചണ്ഡീഗഡ് : പഞ്ചാബ് അതിർത്തിയിൽനിന്നും ഡ്രോണും, മയക്കുമരുന്നും അതിർത്തി സുരക്ഷാ സേന കണ്ടെടുത്തു. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിക്ക് സമീപത്ത് നിന്നാണ് സുരക്ഷാ സേന മയക്കുമരുന്ന് കണ്ടെടുത്തത്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്തി വരികയാണെന്ന് ബിഎസ്എഫ് അറിയിച്ചു.
നേരത്തെ ഇന്ത്യ- പാക്ക് അതിർത്തിക്ക് സമീപത്ത് നിന്ന് ബിഎസ്എഫ്ഡ്രോണും, ഹെറോയിനും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഗുരുദാസ്പൂരിൽ ഗ്രാമത്തിനടുത്ത് അതിർത്തി സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. തുടർന്ന് മയ്ക്കുമരുന്ന് കടത്തുന്നവരുടെ നീക്കം സേനയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് അതിർത്തി സുരക്ഷ സേനയുടെ 113 ബറ്റാലിയൻ, വെടിവയ്പ്പ് ആരംഭിച്ചു. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ 20 പായ്ക്കറ്റ് ഹെറോയിനും, രണ്ട് പിസ്റ്റളുകളും സേന കണ്ടെത്തുകയായിരുന്നു.
സമാന രീതിയിൽ കഴിഞ്ഞ ദിവസം ഇന്ത്യ-പാക്ക് അതിർത്തിയിൽ നിന്ന് ബിഎസ്എഫ് 20 പായ്ക്കറ്റ് ഹെറോയിനും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു. ഇന്ത്യ-പാക്ക് അതിർത്തി സുരക്ഷ ചുമതല ബിഎസ്എഫിനാണ്.
Comments