കാൻബെറ: ഓസ്ട്രേലിയൻ മന്ത്രി ടോണി ബുട്ടിയും ഇന്ത്യൻ വംശജരായ പാർലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇരുവരും തമ്മിൽ വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.
ത്രിദിന സന്ദർശനത്തിനായി ഞായറാഴ്ച ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു അദ്ദേഹം. ചർച്ചയുടെ വിശദാംശങ്ങൾ വി. മുരളീധരൻ ട്വിറ്ററിൽ പങ്കുവെച്ചു. വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ചർച്ച ചെയ്തുവെന്ന് വി മുരളീധരൻ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 18 മുതൽ 21 വരെ ഓസ്ട്രേലിയ സിംഗപ്പൂർ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ഫെബ്രുവരി 15 മുതൽ 17 വരെ നടക്കുന്ന 12-ാമത് ലോക ഹിന്ദി സമ്മേളനത്തിൽ പങ്കെടുക്കാൻ ഫിജിയിലെ നാഡി സന്ദർശിച്ചതിന്റെയും ഫെബ്രുവരി 13-ന് സിഡ്നി സന്ദർശിച്ചതിന്റെയും തുടർച്ചയായാണ് ഓസ്ട്രേലിയ, സിംഗപ്പൂർ സന്ദർശനങ്ങൾ എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Comments