വാഷിംഗ്ടൺ: റഷ്യൻ താരങ്ങളെ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നൽകി 34 രാജ്യങ്ങൾ. അമേരിക്ക, കാനഡ, ബ്രിട്ടൻ, തുടങ്ങിയ രാജ്യങ്ങളാണ് കത്ത് നൽകിയിരിക്കുന്നത്. ബലാറസ് താരങ്ങളെയും പാരിസ് ഒളിമ്പിക്‌സിൽ നിന്ന് വിലക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആതിഥേയരായ ഫ്രാൻസും കത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ദക്ഷിണ കൊറിയ, ലാറ്റ്‌വിയ, ലെച്ചൻസ്റ്റീൻ, ലിത്വാനിയ, ലക്‌സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്, ന്യൂസിലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റുമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ, ആസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, സൈപ്രസ്, ചെക് റിപ്പബ്ലിക്, ഡെൻമാർക്, എസ്റ്റോണിയ, ഫിൻലൻഡ്, ജർമനി, ഗ്രീസ്, ഐസ്‌ലൻഡ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്ന മറ്റുരാജ്യങ്ങൾ.
എന്നാൽ താരങ്ങളെ ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് ഐഒസി നിലപാട്. രാജ്യങ്ങൾ ചെയ്യുന്ന കുറ്റങ്ങൾക്ക് താരങ്ങളെ തെറ്റുകാരായി കാണാൻ സാധിക്കില്ലെന്നും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.
കിഴക്കൻ യൂറോപ്യൻ രാജ്യമാണ ബലാറസ്. റഷ്യോട് അടുപ്പം പുലർത്തുന്ന ബലാറസ്. യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ റഷ്യയെ കൈയ്യഴിഞ്ഞ് സഹായിച്ചു എന്നതാണ് ബലാറസ് നേരിടുന്ന ആരോപണം.
Comments