സുബി സുരേഷിൻറെ ആരുമറിയാത്ത ദുരിത ജീവിതം : കഠിനാധ്വാനത്തിന്റെ പിന്നിൽ ആ ഒരു ലക്ഷ്യം മാത്രം; അപ്രതീക്ഷിത വിയോ​ഗത്തിലൂടെ നഷ്ടമായത് കാത്തിരുന്ന സ്വപനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുബി സുരേഷിന്റെ ആരുമറിയാത്ത ദുരിത ജീവിതം : കഠിനാധ്വാനത്തിന്റെ പിന്നിൽ ആ ഒരു ലക്ഷ്യം മാത്രം; അപ്രതീക്ഷിത വിയോ​ഗത്തിലൂടെ നഷ്ടമായത് കാത്തിരുന്ന സ്വപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 01:21 pm IST
subi suresh

subi suresh

Facebook
Twitter
WhatsAppTelegram

രാവിലെ മലയാളികൾ ഉണർന്നത് താങ്ങാവുന്നതിലും അപ്പുറത്തുള്ള ഒരു ദുരന്ത വാർത്ത കേട്ടാണ്. പ്രിയപ്പെട്ട ടിവി താരം സുബി സുരേഷ് അന്തരിച്ചു . സ്വഭാവ സവിശേഷതകൾ കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ജനമനസുകളിൽ കയറിക്കൂടിയ താരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും, സിനിമാ ലോകവും.

മലയാള ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി താരം എന്ന നിലകളിൽ തിളങ്ങിയ സുബി സ്വപ്രയത്നം കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉണ്ടാക്കി എടുത്തു. തന്റെ അവതരണത്തിലൂടെ കാഴ്ചക്കാരെ ഒരു പരിപാടിയുടെ ആദ്യാന്തം പിടിച്ചിരുത്താൻ കഴിവുള്ള താരം. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും സുബി ഒരുപോലെ തിളങ്ങി.

സ്വന്തം അസുഖത്തിന്റെ അവസ്ഥ പോലും നോക്കാതെ സ്വപ്നങ്ങൾക്ക് പുറകെ ആയിരുന്നു സുബി. സുബിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഏതൊരു വ്യക്തിയ്‌ക്കും പ്രചോദനം നൽകുന്ന ഇന്ന് കാണുന്ന അവരുടെ ജീവിതം. ഒരുപാട് കഷ്ടപ്പാടിലൂടെയാണ് നടി കടന്ന് വന്നത്. തുടക്കത്തിൽ പുരുഷന്മാർ മാത്രം വാണിരുന്ന കോമഡി സ്റ്റേജ് ഷോകളിൽ അന്നത്തെ കാലത്ത് ഒരു സ്ത്രീയുടെ വരവ് ഒരു ചരിത്രമായിരുന്നു. അവർക്കിടയിൽ സുബി തന്റേതായ സ്ഥാനം പിടിക്കുകയും ചെയ്‌തു. അന്ന് തുടർന്ന ജീവിതയാത്ര വഴികളിലൂടെ സുബിയെ ഒരു സിങ്കപെൺ ആക്കിത്തീർത്തു.

കുടുംബത്തിനുവേണ്ടിയുള്ള സുബിയുടെ ജീവിതമായിരുന്നു ഈ കഷ്ട്ടപാടുകൾക്ക് പിന്നിൽ. എന്റെ ലോകം എന്റെ കുടുംബമാണ്. അവരോടൊപ്പമുള്ള ഓരോ നിമിഷവും എനിക്കു വളരെ വിലപ്പെട്ടതാണ് എന്ന് സുബി എപ്പോഴും പറയുമായിരുന്നു. സുബിയുടെ നാട് തൃപ്പൂണിത്തുറ ആയിരുന്നു. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ് എന്നിവരായിരുന്നു സുബിയുടെ കുടുംബം. റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫിനാൻസ് ബിസിനസും ആയിരുന്നു സുബിയുടെ അച്ഛന്.

ആദ്യ കാലങ്ങളിൽ വാടകവീടുകളിലാണ് താമസിച്ചിരുന്നത്. സുബി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൃപ്പൂണിത്തുറയിൽ തന്നെ അത്യവശ്യം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് താരത്തിന്റെ അച്ഛൻ പണി കഴിപ്പിക്കുന്നത്. പൂന്തോട്ടവും, പച്ചക്കറി കൃഷിയും ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു കൊച്ചു വീടും സ്ഥലവും ആയിരുന്നു അതെന്നും സുബി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആ വീട്ടിലെ സന്തോഷവും സമാധാനവും ഏറെക്കാലം നീണ്ടുനിന്നില്ല. ബിസിനസിൽ അച്ഛന് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ആ വീട് തങ്ങൾക്ക് വിൽക്കേണ്ടി വന്നെന്നും സുബി പറയുന്നു. അതിനു ശേഷം ആശ്രയം വാടക വീടുകൾ തന്നെ ആയിരുന്നുവെന്നും സുബി പറയുന്നു.

അന്ന് മുതൽ എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. അത് തീവ്രമായ ആഗ്രഹമായി മാറി. അതിനുവേണ്ടി അധ്വാനിക്കാൻ തുടങ്ങിയെന്നും ആ സ്വപ്നം താനും കുടുംബവും അഞ്ചു വർഷം മുമ്പേ പൂർത്തീകരിച്ചെന്നും ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

വലിയൊരു ആഗ്രഹം ബാക്കി വെച്ചാണ് നടി യാത്രയായത്. തന്റെ വിവാഹമായിരുന്നു അത്. അവിവാഹിതയായി തുടരുകയായിരുന്നു സുബി. നേരത്തെ ഒരു ഷോയിൽ ഈ വർഷം ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്ന സുബി പറഞ്ഞിരുന്നു. തുടർന്ന് സുബിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ആ സ്വപനം ബാക്കിയാക്കിയാണ് താരം യാത്രയായത്.

41 വയസ്സായിരുന്നു സുബി സുരേഷിന്. കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായപ്പോൾ ബന്ധു കരൾ‌ നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രതീക്ഷിക്കാതെയാണ് മരണമെത്തിയത്.

സിനിമാല എന്ന പരിപാടിയിൽ കൂടിയാണ് താരം അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് സ്റ്റേജ് ഷോകളിലും അതുപോലെയുള്ള മറ്റു പരിപാടികളിലും സ്ഥിരം സാന്നിധ്യമായി. അങ്ങനെ പതുക്കെ പതുക്കെ ശ്രദ്ധേയയായി. സുബി രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിൽ സജീവമായത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്. ഇരുപത് സിനിമകളിൽ അഭിനയിച്ചു.

ഒപ്പമുണ്ടായിരുന്ന സുബി സുരേഷ് വിയോ​ഗം ഉൾക്കൊള്ളാനാകുന്നില്ലെന്ന് സിനിമ ലോകം ഒന്നടകം പറയുന്നു. അവസാനം വരെയും ചിരിച്ച മുഖത്തോടെ മാത്രം കണ്ട സുബിയുടെ ഈ വിയോഗവർത്ത ഏറെ വേദന ജനകമാണ്.

‘ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്, വീണ്ടും കാണാം’എന്നാണ് സുബി സുരേഷിന്റെ ഫേസ്ബുക്ക് പേജിൽ അഡ്മിൻ കുറിച്ചത്.

ശാസ്ത്രീയമല്ലാത്ത ഡയറ്റ് രീതികളാവാം ​രോ​ഗം മുർച്ഛിക്കാനിടയാക്കിയത്, അസുഖത്തേക്കുറിച്ച് ഞാൻ അറിഞ്ഞപ്പോഴേക്കും അവസാന സ്റ്റേജ് എത്തിയിരുന്നു’; ട്രാൻസ്പ്ലാന്റേഷന് പരമാവധി ശ്രമിച്ചിരുന്നെന്ന് നടൻ ടിനി ടോം പറഞ്ഞു.

‘സുബിയുടെ വിവാഹം വരെ ഉറപ്പിച്ചിരുന്നു, ബന്ധു കരൾ‌ നൽകാമെന്ന് പറഞ്ഞിരുന്നു, പ്രതീക്ഷിക്കാതെയാണ് മരണമെത്തിയത്’; സുഹൃത്തിന്റെ ഓർമ്മകളിൽ കലാഭവൻ പ്രസാദ് പറഞ്ഞു.

അസുഖങ്ങൾ വന്നാലും കാര്യമാക്കാതെ ജോലിയെ സ്‌നേഹിച്ച വ്യക്തിയാണ് സുബിയെന്ന് രമേഷ്‌ പിഷാരടി അനുസ്മരിച്ചു.

എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ..തമാശകളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ കലാകാരി ..സുബി സുരേഷിന് ആദരാഞ്ജലികൾ…..

Tags: cinemaMalayalam Cinemaactress deathSubi Suresh
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies