ജോധ്പൂരിലേക്ക് യാത്രക്കിടെ സൂര്യനഗരി എക്സ്പ്രസിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. പശ്ചിമ റെയിൽവേ മാന്ത്രാലയം ഈ വിവരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചൊവ്വാഴ്ച മുംബൈയിൽ നിന്ന് രാജസ്ഥാനിലെ ഫല്നയിലേക്ക് യാത്ര ചെയ്ത സ്ത്രീയായിരുന്നു ട്രെയിനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വേദന അനുഭവപ്പെട്ടതിന് പിന്നാലെ യുവതി സഹയാത്രികരുടെ സഹായത്തോടെ
കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. ഇതിനിടെ ട്രെയിനിലെ യാത്രാ ടിക്കറ്റ് എക്സാമിനർ സംഭവം സൂറത്ത് സ്റ്റേഷൻ സൂപ്രണ്ടിനെ അറിയിച്ചു.
സൂററ്റിലെത്തിയപ്പോൾ റെയിൽവേ ഉദ്യോഗസ്ഥർ ആംബുലൻസും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. സൂററ്റിൽ എത്തിയയുടൻ ഡോക്ടർമാരുടെ ഒരു സംഘം അമ്മയേയും കുഞ്ഞിനേയും പരിചരണത്തിനായി എത്തുകയും സ്ത്രീയുടെയും നവജാതശിശുവിന്റെയും കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു എും പശ്ചിമ റെയിൽ വേ ട്വീറ്റ് ചെയ്തു. അമ്മയും നവജാത ശിശുവും പൂർണ ആരോഗ്യവതിയാണ്. റെയിൽവേയുടെയും യാത്രക്കാരുടെയും സഹായത്തിനും പരിചരണത്തിനും സ്ത്രീയുടെ ഭർത്താവ് റെയിൽവേക്ക് നന്ദി പറഞ്ഞു.
Comments