തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തിരുവനന്തപുരം കണിയാപുരം കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് പോക്സോ കേസിൽ പിടിയിലായത്.
പതിനേഴുകാരിയായ പെൺകുട്ടിയെ ഷമീർ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനി സംഭവം അദ്ധ്യാപകരോട് വെളിപ്പെടുത്തുകയായിരുന്നു. അദ്ധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഡബ്ല്യൂ.സി. ഇടപെട്ടു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മംഗലപുരം പോലീസിന് കേസ് കൈമാറുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് മംഗലാപുരം പോലീസ് ഷമീറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments